Died | സര്‍കാര്‍ വൃദ്ധസദനത്തിലെ താമസക്കാരന്‍ നിര്യാതനായി; ബന്ധുക്കളെ അന്വേഷിച്ച് അധികൃതര്‍
Jan 9, 2023, 22:24 IST
കാസര്‍കോട്: (www.kasargodvartha.com) ഗവണ്‍മെന്റ് വൃദ്ധസദനത്തിലെ താമസക്കാരന്‍ ഉമേഷന്‍ (78) നിര്യാതനായി. 2015 സെപ്തംബര്‍ 25ന് സ്ഥാപനത്തില്‍ പ്രവേശിക്കപ്പെട്ട ഇദ്ദേഹം വിലാസം, അണങ്കൂര്‍, കാസര്‍കോട് എന്നാണ് പറഞ്ഞിരുന്നതെങ്കിലും അവകാശികളെക്കുറിച്ചോ ബന്ധുക്കളെക്കുറിച്ചോ യാതൊരു വിവരവും ലഭ്യമല്ലാത്തതിനാല്‍ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
ബന്ധുക്കളോ അവകാശികളോ ജീവിച്ചിരിപ്പുണ്ടെങ്കില്‍ മൂന്ന് ദിവസത്തിനുള്ളില്‍ കാസര്‍കോട് പരവനടക്കത്തുള്ള സര്‍ക്കാര്‍ വൃദ്ധസദനവുമായി ബന്ധപ്പെടണം. അല്ലെങ്കില്‍ അവകാശികളില്ല എന്ന ധാരണയില്‍ കാസര്‍കോട് നുള്ളിപ്പാടി പൊതു ശ്മശാനത്തില്‍ അടക്കം ചെയ്യുമെന്ന് ഗവ. വൃദ്ധസദനം സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ 04994 239276, 9947785172.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Died, Obituary, Resident of government old age home passed away.
< !- START disable copy paste -->