പബ്ലിക് സര്‍വന്റ്‌സ് സൊസൈറ്റി മാനേജര്‍ ഉറക്കത്തില്‍ മരിച്ചു
Oct 10, 2015, 11:21 IST
ഇരിയണ്ണി: (www.kasargodvartha.com 10/10/2015) പബ്ലിക് സര്‍വന്റ്‌സ് സൊസൈറ്റി മാനേജര്‍ ഉറക്കത്തില്‍ മരിച്ചു. കാസര്‍കോട് പബ്ലിക് സര്‍വ്വന്റ്‌സ് സഹകരണ സൊസൈറ്റി ചെങ്കള ബ്രാഞ്ച് മാനേജര്‍ രവി മഞ്ചക്കല്‍ (43) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി മഞ്ചക്കല്ലിലെ തറവാട് വീട്ടില്‍ എത്തിയ ശേഷം സ്വന്തം വീട്ടില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. ഭാര്യ കുഡ്‌ലുവിലെ സ്വന്തം വീട്ടിലേക്ക് കുട്ടികളുമായി പോയിരുന്നു. രാവിലെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോക്ടര്‍മാരെത്തി പരിശോധിച്ചാണ് മരിച്ചതായി സ്ഥിരീകരിച്ചത്.
മഞ്ചക്കല്ലിലെ ബാലന്‍- മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: പവിത്ര. മക്കള്‍: ആദിത്, അദൈ്വദ്, ആതിഥ്യന്‍ (മൂവരും ഒരേ പ്രായക്കാര്‍), ആര്യന്‍. സഹോദരങ്ങള്‍: ബാബുരാജ്, മീര, സതി. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ മഞ്ചക്കല്ലില്‍ നടക്കും.

Keywords: Death, Obituary, Kasaragod, Kerala, Iriyanni, Ravi Manjakkal passes away.