പീഡനത്തിനിരയായ യുവതി ജീവനൊടുക്കി
Nov 6, 2012, 16:09 IST
വെള്ളരിക്കുണ്ട്: രണ്ട് യുവാക്കളുടെ ലൈംഗിക ചൂഷണത്തിന് വിധേയയായ യുവതി വിഷം കഴിച്ച് ജീവനൊടുക്കി. വെള്ളരിക്കുണ്ട് ടൗണില്‍ തയ്യല്‍ക്കട നടത്തുന്ന രാജന്റെ ഭാര്യ നാട്ടക്കല്‍ സ്വദേശിനി രജനിയാണ്(30)വിഷം കഴിച്ച് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം വിഷം കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജനി ചൊവ്വാഴ്ച രാവിലെയാണ് മരണപ്പെട്ടത്.
ഒന്നരമാസം മുമ്പ് വെള്ളരിക്കുണ്ടിലെ ഹോട്ടല്‍ ഉടമയുടെ മകന്‍ കോട്ടയില്‍ വീട്ടില്‍ ഓമനക്കുട്ടന്‍ എന്ന് വിളിക്കുന്ന പ്രസാദ്(29) രജനിയെ ലൈംഗിക പീഡനത്തിനിരയാക്കിയിരുന്നു. വെള്ളരിക്കുണ്ട് ടൗണില്‍ ബാര്‍ബര്‍ഷാപ്പും ബ്യൂട്ടിപാര്‍ലറും നടത്തിവരുന്ന പടിഞ്ഞാറെപുരയില്‍ സദാശിവന്റെ മകന്‍ വി എസ് സാജന്‍(27)യുവതിയെ ബലാല്‍സംഗത്തിനിരയാക്കാന്‍ ശ്രമിച്ച സംഭവവും ഉണ്ടായിരുന്നു. യുവതിയുടെ പരാതി അനുസരിച്ച് തന്നെ പലവട്ടം ബലാല്‍സംഗം ചെയ്ത ഓമനക്കുട്ടനും ഒരു ഡോക്ടറുടെ വീട്ടില്‍ വെച്ച് ബലാല്‍സംഗ ശ്രമവും നടത്തിയ സാജനെതിരെ വെള്ളരിക്കുണ്ട് പോലീസ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇവരെ കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
രണ്ട് കുട്ടികളുടെ മാതാവായ രജനി ഇതിന് മുമ്പ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പീഡനസംഭവം പുറത്തുപറയുമെന്ന് സാജന്‍ യുവതിയെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു കൈഞരമ്പ് മുറിച്ച് ആദ്യം ആത്മഹത്യക്ക് യുവതി ശ്രമിച്ചത്.

Keywords: Rape, Women, Suicide, Vellarikundu, Kasaragod, Kerala, Malayalam news