അസുഖത്തെ തുടര്‍ന്ന് ചികിത്സയലായിരുന്ന ചെങ്കല്ല് ക്വാറി തൊഴിലാളി മരണപ്പെട്ടു
Apr 8, 2020, 16:35 IST
ബദിയഡുക്ക: (www.kasargodvartha.com 08.04.2020) അസുഖത്തെ തുടര്‍ന്ന്ചികിത്സയിലായിരുന്ന കൂലി തൊഴിലാളി മരിച്ചു. കന്യപ്പാടിക്ക് സമീപം കേരയിലെ കൃഷ്ണ മുഖാരി- പരേതയായ ഗിരിജ ദമ്പതികളുടെ മകന്‍ മഹാലിംഗ മുഖാരി (42) യാണ് മരിച്ചത്. ചെങ്കല്ല് ക്വാറിയിലെ തൊഴിലാളിയായിരുന്നു.
അസുഖം മൂലം രണ്ടു മാസത്തോളമായി കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്ന മഹാലിംഗയെ കഴിഞ്ഞ ദിവസം കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചെങ്കല്ല് തൊഴിലാളി യൂണിയന്‍ സി ഐ ടി യു പ്രവര്‍ത്തകനാണ്. ഭാര്യ: ജയലക്ഷ്മി. ഏക മകള്‍: അനുശ്രി. സഹോദരങ്ങള്‍: ഗോപാല, ജയശ്രീ, പരേതനായ സദാശിവ.
Keywords: Kasaragod, Kerala, news, Death, Obituary, Badiyadukka, Quarry employee died due to illness
< !- START disable copy paste -->