ബന്ധുവീട്ടില്‍ നിന്നുള്ള മടക്കയാത്രക്കിടെ പൊതുമരാമത്ത് എഞ്ചിനീയര്‍ കുഴഞ്ഞുവീണ് മരിച്ചു
Feb 25, 2016, 08:36 IST
ബന്തടുക്ക: (www.kasargodvartha.com 25/02/2016) ബന്ധുവീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്കുള്ള മടക്കയാത്രക്കിടെ പൊതുമരാമത്ത് എഞ്ചിനീയര്‍ കുഴഞ്ഞുവീണ് മരിച്ചു. പി ഡബ്ല്യു ഡി എഞ്ചിനീയര്‍ പുത്തൂര്‍ സംബിയ സ്വദേശി മഹാലിംഗേശ്വരഭട്ട് (56) ആണ് മരിച്ചത്.
മഹാലിംഗേശ്വര മാണിമൂലയിലെ ബന്ധുവീട്ടിലേക്ക് വന്നതായിരുന്നു. ബുധനാഴ്ച ഉച്ചയോടെ തിരിച്ചുപോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുള്ള്യ-ആലട്ടി റോഡിന്റെ എക്‌സിക്യൂട്ടീവ് എഞ്ചിനീയറായി മഹാലിംഗേശ്വരഭട്ട് പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭാര്യ: വിമല. സ്വാതി ഏകമകളാണ്.

Keywords: Puthur Sambiya Mahalingeshwara bhat passes away, Executive Engineer, Bandaduka, Obituary, Kerala.