city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുല്ല അന്തരിച്ചു

കോഴിക്കോട്: (www.kasargodvartha.com 27/10/2017) പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുല്ല (77) അന്തരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 7.40 മണിയോടെയായിരുന്നു അന്ത്യം. കോഴിക്കോട് വടകരയില്‍ സൈന- മമ്മു ദമ്പതികളുടെ മകനായി 1940 ഏപ്രില്‍ മൂന്നിനാണ് കുഞ്ഞബ്ദുല്ലയുടെ ജനനം. കേന്ദ്ര, സംസ്ഥാന സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

തലശ്ശേരി ബ്രണ്ണന്‍ കോളേജിലും അലിഗഢ് മുസ്ലീം സര്‍വ്വകലാശാലയിലുമായിരുന്നു വിദ്യാഭ്യാസം. അലിഗഢില്‍ നിന്ന് എം.ബി.ബി.എസ്. ബിരുദം നേടി. കുറച്ചുകാലം സൗദി അറേബ്യയിലെ ദമാമില്‍ ജോലിനോക്കി. മൂന്നു മക്കളുണ്ട്. അമ്പതിലധികം കുറിപ്പുകളും ആത്മകഥാപരമായ രചനകളും കുഞ്ഞബ്ദുല്ലയുടെ തൂലികയില്‍ വിരിഞ്ഞിട്ടുണ്ട്. സ്മാരകശിലകള്‍ക്ക് 1978 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1980 ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു.

പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുല്ല അന്തരിച്ചു

മലമുകളിലെ അബ്ദുല്ലയ്ക്ക് 1980 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. മരുന്ന് എന്ന കൃതിക്ക് വിശ്വദീപം അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2009 ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു.

മലമുകളിലെ അബ്ദുല്ല, നവഗ്രഹങ്ങളുടെ തടവറ (സേതുവുമൊന്നിച്ച്), അലിഗഢിലെ തടവുകാരന്‍ , സൂര്യന്‍, കത്തി, സ്മാരകശിലകള്‍, ഖലീഫ, മരുന്ന്, കുഞ്ഞബ്ദുല്ലയുടെ ക്രൂരകൃത്യങ്ങള്‍, ദുഃഖിതര്‍ക്കൊരു പൂമരം, സതി, മിനിക്കഥകള്‍, തെറ്റുകള്‍, നരബലി, കൃഷ്ണന്റെ രാധ, ആകാശത്തിനു മറുപുറം, എന്റെ അച്ഛനമ്മമാരുടെ ഓര്‍മ്മയ്ക്ക്, കാലാള്‍പ്പടയുടെ വരവ്, അജ്ഞാതന്‍, കാമപ്പൂക്കള്‍, പാപിയുടെ കഷായം, ഡോക്ടര്‍ അകത്തുണ്ട്, കന്യാവനങ്ങള്‍, നടപ്പാതകള്‍, എന്റെ സ്വത്വാന്വേഷണ പരീക്ഷണങ്ങള്‍ (ആത്മകഥാപരമായ രചന), കുപ്പായമില്ലാത്ത കഥാപാത്രങ്ങള്‍, മേഘക്കുടകള്‍, വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍, ക്ഷേത്രവിളക്കുകള്‍, ക്യാമറക്കണ്ണുകള്‍, ഭജനം പാടിയുറക്കിയ വിഗ്രഹങ്ങള്‍, പുനത്തിലിന്റെ കഥകള്‍, ഹനുമാന്‍ സേവ, അകമ്പടിക്കാരില്ലാതെ, കണ്ണാടി വീടുകള്‍, കാണികളുടെ പാവകളി, ജൂതന്മാരുടെ ശ്മശാനം, സംഘം, അഗ്നിക്കിനാവുകള്‍, മുയലുകളുടെ നിലവിളി, പരലോകം, വിഭ്രമകാണ്ഡം കഥായനം, കുറേ സ്ത്രീകള്‍, വാക്മരങ്ങള്‍ എന്നിവ കുഞ്ഞബ്ദുല്ലയുടെ കൃതികളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:   Kozhikode, hospital, Death, news, Kerala, Obituary, Award, Writer, Punathil Kunhabdulla passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia