city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Sripad Rao No More | കാസര്‍കോട്ടെ ജനകീയ ഡോക്ടര്‍ ശ്രീപദ്റാവു അന്തരിച്ചു

കാസര്‍കോട്: (www.kasargodvartha.com) ജനകീയ ഡോക്ടര്‍ തായലങ്ങാടി ശുഭാ ക്ലിനിക് ഉടമസ്ഥനും നെല്ലിക്കുന്ന് ശാന്താ-ദുര്‍ഗാമ്പാ റോഡിലെ താമസക്കാരനുമായ ശ്രീപദ് റാവു (79) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ചെ 5.30 മണിയോടെ വീട്ടില്‍ വെച്ചാണ് നിര്യാതനായത്.
       
Sripad Rao No More | കാസര്‍കോട്ടെ ജനകീയ ഡോക്ടര്‍ ശ്രീപദ്റാവു അന്തരിച്ചു

50 വര്‍ഷത്തോളമായി സേവനമനുഷ്ടിച്ച് വരികയായിരുന്നു. പാവങ്ങളുടെ ജനകീയ ഡോക്ടര്‍ എന്നാണ് ശ്രീപദ് റാവു അറിയപ്പെടുന്നത്. ആദ്യ കാലത്ത് സൗജന്യമായിട്ടാണ് ചികിത്സ നല്‍കിയിരുന്നത്. പിന്നീട് 25 പൈസയാണ് ഫീസിനത്തില്‍ വാങ്ങിയിരുന്നുത്. ഈയടുത്ത് വരെ 10 രൂപയാണ് ഫീസിനത്തില്‍ വാങ്ങിയിരുന്നത്. തളങ്കര, മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍ തുടങ്ങിയ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി രോഗികളാണ് ഇവിടെ ചികിത്സയ്ക്കായി എത്തിയിരുന്നത്.

കാസര്‍കോട് വിഇഎം സ്‌കൂളില്‍ നിന്ന് വിദ്യഭ്യാസത്തിന് ശേഷം മംഗ്ളുറു കെഎംസിയില്‍ മെഡികല്‍ പഠനത്തിന് ചേരുകയായിരുന്നു. നിരവധി സംഘടനകള്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു. കാസര്‍കോട് മലയാളി അസോസിയേഷന്‍ ദുബൈയില്‍ വെച്ച് ആദരവ് നല്‍കിയിരുന്നു. തളങ്കര മുഹമ്മദ് റഫി മെമോറിയല്‍ ആര്‍ച് സെന്ററും തായലങ്ങാടിയിലെ സംഘടനകളും ആദരിച്ചിരുന്നു. കാസര്‍കോട് ലയണ്‍സ് ക്ലബ്, ഐഎംഎ സംഘടനകളുടെ ഭാരവാഹിത്വം ലഭിച്ചിരുന്നു.

പരേതരായ എം ഭാസ്‌കര റാവു - ഉമാ ഭായി ദമ്പതികളുടെ മകനാണ്.

ഭാര്യ റിട. അധ്യാപിക ജ്യോതി പ്രഭ.

മക്കള്‍: ഡോ. സുധേഷ് റാവു (മംഗ്ളുറു എജെ ആശുപത്രി), ഡോ. സുമാ റാവു.

മരുമക്കള്‍: ഡോ. സുജേത, ഡോ. കെ ആര്‍ കാമത്ത് (ഇരുവരം കെഎംസിസി ആശുപത്രി, മംഗ്ളുറു)

സഹോദരങ്ങള്‍: ഡോ. ശ്രീധര്‍ റാവു (ശുഭാ ക്ലിനിക്), ശീലത് (ബെംഗ്ളുറു), അഹല്യ ഭായി (മംഗ്ളുറു), പരേതരായ വനിതാ നായിക്, ജിജാ ഭായി.

സംസ്‌കാരം ഉച്ചയ്ക്ക് രണ്ടോടെ കേളുഗുഡ്ഡെ പൊതുശ്മശാനത്തില്‍.

നിര്യാണത്തില്‍ തായലങ്ങാടി ശാഖാ മുസ്ലിം ലീഗ്, യഫ തായലങ്ങാടി തുടങ്ങിയ സംഘടനകളും പ്രമുഖ വ്യക്തികളും അനുശോചിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Obituary, Doctor, Died, Death,Hospital, Treatment, Prominent doctor Sripad Rao, Prominent doctor Sripad Rao passed away.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia