city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രൊഫ. ടി സി മാധവപ്പണിക്കര്‍ അന്തരിച്ചു

കാസര്‍കോട്: (www.kasargodvartha.com 21.12.2018) കേരളത്തിലെ ഭൗമ ശാസ്ത്ര വിദ്യാര്‍ത്ഥികളുടെ ഗുരുനാഥനും മാഹി അഴിയൂര്‍ സ്വദേശിയും മുക്കാളിയിലെ തട്ടോളി കാഞ്ഞിരാടന്‍ തറവാട്ടംഗവുമായ പ്രൊഫ. ടി സി മാധവപ്പണിക്കര്‍ (83) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 11 മണിയോടെ പുലിക്കുന്നിലെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെക്കും.

പരേതരായ നാരായണ കുറുപ്പ്- ടി സി അമ്മു അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ ഡോ. മാലതി മാഘവന്‍. മക്കള്‍: ഡോ. പ്രസാദ് മേനോന്‍ (സണ്‍റൈസ് കിംസ് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍), രാധിക മേനോന്‍ (എഞ്ചിനീയര്‍, അമേരിക്ക). മരുമക്കള്‍: ഡോ. പ്രസാദ് മോനോന്‍, പ്രമോദ് നായര്‍.

1990 ല്‍ കോഴിക്കോട് നിന്ന് കോളേജിയേറ്റ് എജുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടറായാണ് അദ്ദേഹം വിരമിച്ചത്. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നിന്നും ഇന്റര്‍ മീഡിയറ്റും മദ്രാസ് പ്രസിഡന്‍സ് കോളജില്‍ നിന്ന് ബി എസ് സി ജിയോളജി ഓണേഴ്‌സ് ബിരുദവും കൂടാതെ ബി എഡ്, എം എഡ് ബിരുദവും കരസ്ഥമാക്കി. തുടര്‍ന്ന് 1957 ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ജിയോളജി ലക്ചററായിട്ടാണ് മാധവപ്പണിക്കരുടെ അധ്യാപക ജീവിതത്തിന്റെ തുടക്കം. 1963 ല്‍ കാസര്‍കോട് ഗവ. കോളജ് ജിയോളജി വിഭാഗം മേധാവിയായി നിയമിതനായി. 1985 മുതല്‍ 1989 വരെ ഗവ. കോളജ് പ്രിന്‍സിപ്പലായിരുന്നു. പിന്നീട് ഒരു വര്‍ഷം ഉത്തരമേഖല കോളഡ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായി നിയമിതനായി. 1990 ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചു.

അതിനിടയില്‍ പേരാമ്പ്ര സി.കെ.ജി. മെമ്മോറിയല്‍ ഗവ. കോളജ്, കൊയിലാണ്ടി ഗവ. കോളജ്, തലശ്ശേരി ഗവ. ട്രെയിനിംഗ് കോളജ് എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലായി ചുമതല വഹിച്ചിരുന്നു. 25 വര്‍ഷത്തിലധികം കാസര്‍കോട് വിദ്യാഭ്യാസ- സാംസ്‌കാരിക- സാമൂഹ്യ പാരിസ്ഥിതിക മണ്ഡലങ്ങളില്‍ നിറസാന്നിധ്യമായിരുന്നു മാധവപ്പണിക്കര്‍. കാസര്‍കോട് പീപ്പിള്‍സ് ഫോറം, ബയോസ്പിയര്‍ കാസര്‍കോട് (ബി ഐ ഒ എസ് കെ), കാസര്‍കോട് അഗ്രിഹോര്‍ട്ടി സൊസൈറ്റ, എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി തുടങ്ങിയ നിരവധി സംഘടനകളുടെ സ്ഥാപക പ്രസിഡണ്ടായിരുന്നു.

സംസ്‌കാരം വൈകിട്ട് 5.30 മണിയോടെ പള്ളം പൊതുശ്മശാനത്തില്‍ നടക്കും.

പ്രൊഫ. ടി സി മാധവപ്പണിക്കര്‍ അന്തരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Prof. T.C Madhava Panicker passes away
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia