പൂര്‍ണ ഗര്‍ഭിണിയായ യുവതി മരിച്ച നിലയില്‍; മിന്നലേറ്റതെന്ന് സംശയം
Oct 25, 2014, 18:34 IST
പരവനടുക്കം: (www.kasargodvartha.com 25.10.2014) പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ വീട്ടില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. ബേഡകത്തെ സുരേഷ് ബാബുവിന്റെ ഭാര്യ ആശാ ലത (32) യെയാണ് ശനിയാഴ്ച രാവിലെ പരവനടുക്കം പാലിച്ചിയടുക്കത്തെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മിന്നലേറ്റാണ് മരിച്ചതെന്നാണ് സംശയം.
ഒമ്പത് മാസം ഗര്‍ഭിണിയായ ആശ സഹോദരന് കനകദാസനും ഭാര്യയ്ക്കൊപ്പമാണ് താമസിച്ചു വന്നിരുന്നത്. കനകദാസനും ഭാര്യയും ശനിയാഴ്ച രാവിലെ ബന്ധുവീട്ടിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു. രാവിലെ 11 മണിയോടെ ജ്യേഷ്ഠത്തിയുടെ സഹോദരന് വീട്ടിലെത്തിയപ്പോഴാണ് വീണുമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ബന്ധുക്കളെത്തി കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരത്ത് വിദഗ്ദ പോസ്റ്റുമോര്‍ട്ടം ചെയ്തു. പാലിച്ചിയടുക്കത്തെ പരേതരായ നാരായണന് - സരോജിനി ദമ്പതികളുടെ മകളാണ്. മറ്റു സഹോദരങ്ങള്‍: സുമിത്ര, സുവര്‍ണ.
Also Read:
വിവാദം അടങ്ങും മുമ്പ് തലസ്ഥാനത്തെ തീയേറ്റുകളില്‍ ദേശീയഗാന സംപ്രേഷണം വീണ്ടും
Keywords: Ashalatha, Paravanadukkam, Obituary, Death, Kerala, Kasaragod, Paravanadukkam, Pregnant, Pregnant woman found dead.
Advertisement:
വിവാദം അടങ്ങും മുമ്പ് തലസ്ഥാനത്തെ തീയേറ്റുകളില്‍ ദേശീയഗാന സംപ്രേഷണം വീണ്ടും
Keywords: Ashalatha, Paravanadukkam, Obituary, Death, Kerala, Kasaragod, Paravanadukkam, Pregnant, Pregnant woman found dead.
Advertisement: