തീകായുന്നതിനിടെ പൊള്ളലേറ്റ ഗര്‍ഭിണി മരിച്ചു
Jan 17, 2013, 13:01 IST
ചെറുവത്തൂര്‍: തണുപ്പകറ്റാന്‍ തീകായുന്നതിനിടെ വസ്ത്രത്തിന് തീപിടിച്ച് പൊള്ളലേറ്റ ഗര്‍ഭിണി മരിച്ചു. കൊടക്കാട് പാടിക്കീലിലെ എം.കെ. കണ്ണന്റെ മകള്‍ എം.വി. ലതിക (23) യാണ് ബുധനാഴ്ച മംഗലാപുരത്തെ ആശുപത്രിയില്‍ മരിച്ചത്.
ജനുവരി അഞ്ചിന് വീട്ടില്‍ തീകായുന്നതിനിടെയാണ് ലതികയ്ക്ക് ഗുരുതരമായി പൊള്ളലേറ്റത്. മാണിയാട്ടെ വയര്‍മാന്‍ ചന്ദ്രന്റെ ഭാര്യയാണ്. മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു ലതിക. അമ്മ: എം.വി. കാര്‍ത്യായനി. സഹോദരി: ലസിത.
Keywords: Fire, Obituary, Injured, Cheruvathur, Kasaragod, Kerala, Pregnant, Hospital, Lathika, Malayalam News, Kerala Vartha.