മരം മുറിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു
Dec 13, 2014, 10:33 IST
രാജപുരം: (www.kasargodvartha.com 19.12.2014) മരം മുറിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ബളാംതോട് ചാമുണ്ഡിക്കുന്നിലെ പി.പി രതീഷാണ് (26) മരിച്ചത്.
ഓട്ടമലയിലെ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മരം മുറിക്കുന്നതിനിടയില്‍ വ്യാഴാഴ്ച രാവിലെ 10 മണിയോടെ രതീഷിന് നെഞ്ച്‌വേദന അനുഭവപ്പെടുകയായിരുന്നു. കുഴഞ്ഞുവീണ രതീഷിനെ ഉടന്‍ തന്നെ പൂടംങ്കല്ല് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ ജില്ലാശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിമധ്യേയാണ് രതീഷ് മരണപ്പെട്ടത്.
രാജപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ബാലകൃഷ്ണന്‍ - നാരായണി ദമ്പതികളുടെ മകനാണ്. ഓട്ടമലയിലെ ബുദ്ധനായക് - സീതാഭായി ദമ്പതികളുടെ മകളായ സരസ്വതിയാണ് ഭാര്യ. രജനി ഏക സഹോദരിയാണ്. കുടുംബത്തിന്റെ അത്താണിയായിരുന്ന രതീഷിന്റെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി.

Keywords : Rajapuram, Youth, Died, Obituary, Hospital, Treatment, Ratheesh.