പൂരക്കളി പണിക്കര്‍ കാടകത്തെ ബമ്പു നിര്യാതനായി
Oct 12, 2013, 10:00 IST
മുള്ളേരിയ: പ്രമുഖ പൂരക്കളി - കോല്‍കളി കലാകാരന്‍ കാടകം, ബേര്‍ളയിലെ ബമ്പു പണിക്കര്‍ (87)നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച രാവിലെ വീട്ടുവളപ്പില്‍ നടന്നു.
കാടകം പാടാര്‍കുളങ്ങര ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൂരക്കളി പണിക്കരായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് പൂരക്കളി പണിക്കര്‍ സ്ഥാനത്തുനിന്നും സ്വയം ഒഴിഞ്ഞത്.പരമ്പരാഗത കോല്‍ക്കളിയുടെ ആശാന്‍കൂടിയായിരുന്ന പണിക്കറിന് നിരവധി ശിഷ്യന്മാരുണ്ട്.
പരേതയായ ചിരുതയാണ് ഭാര്യ. മക്കള്‍: കെ. ഭാസ്‌കരന്‍ (റിട്ട.ഖാദി ബോര്‍ഡ് ജീവനക്കാരന്‍), കെ പുരുഷോത്തമന്‍ (എ.എസ്.ഐ, ഡി.വൈ.എസ്.പി ഓഫീസ് കാസര്‍കോട്), കെ. വിനോദ് (കണ്ണൂര്‍ ടൗണ്‍ സി.ഐ), കെ. രവീന്ദ്രന്‍ (റൈറ്റര്‍, സി.ഐ ഓഫീസ്, ആദൂര്‍), ലക്ഷ്മി, ശാന്തകുമാരി, (അംഗണ്‍വാടി അധ്യപിക, മുന്നാട്). മരുമക്കള്‍: ഓമന, യശോദ(നഴ്‌സ്, ആയൂര്‍വേദ ആശുപത്രി കാസര്‍കോട്), സുഗത (അധ്യാപിക), രേഷ്മ, പക്കീരന്‍ ബേഡകം, ഗോപാലന്‍ ബാര്‍ക്കോട്.
Keywords : Mulleria, Obituary, Kasaragod, Kerala, Bambu Panicker, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
കാടകം പാടാര്‍കുളങ്ങര ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൂരക്കളി പണിക്കരായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് പൂരക്കളി പണിക്കര്‍ സ്ഥാനത്തുനിന്നും സ്വയം ഒഴിഞ്ഞത്.പരമ്പരാഗത കോല്‍ക്കളിയുടെ ആശാന്‍കൂടിയായിരുന്ന പണിക്കറിന് നിരവധി ശിഷ്യന്മാരുണ്ട്.
പരേതയായ ചിരുതയാണ് ഭാര്യ. മക്കള്‍: കെ. ഭാസ്‌കരന്‍ (റിട്ട.ഖാദി ബോര്‍ഡ് ജീവനക്കാരന്‍), കെ പുരുഷോത്തമന്‍ (എ.എസ്.ഐ, ഡി.വൈ.എസ്.പി ഓഫീസ് കാസര്‍കോട്), കെ. വിനോദ് (കണ്ണൂര്‍ ടൗണ്‍ സി.ഐ), കെ. രവീന്ദ്രന്‍ (റൈറ്റര്‍, സി.ഐ ഓഫീസ്, ആദൂര്‍), ലക്ഷ്മി, ശാന്തകുമാരി, (അംഗണ്‍വാടി അധ്യപിക, മുന്നാട്). മരുമക്കള്‍: ഓമന, യശോദ(നഴ്‌സ്, ആയൂര്‍വേദ ആശുപത്രി കാസര്‍കോട്), സുഗത (അധ്യാപിക), രേഷ്മ, പക്കീരന്‍ ബേഡകം, ഗോപാലന്‍ ബാര്‍ക്കോട്.
Also Read:
ഫിലീന്‍ കരയിലേക്കടുക്കുന്നു; സഹായത്തിനായി ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍
Advertisement: