city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു

തൃശ്ശൂര്‍: (www.kasaragodvartha.com 26.12.2021) കവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു. 87 വയസായിരുന്നു. ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. കവിതയ്ക്കുള്ള കേരള സാഹിത്യ അകാഡെമി പുരസ്‌ക്കാരം, ആശാന്‍ പ്രൈസ് ഉള്‍പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

തൃശ്ശൂര്‍ ജില്ലയില്‍ കുന്നംകുളത്തിനടുത്ത് ചൊവ്വന്നൂരില്‍ അയ്യപ്പത്ത് ലക്ഷ്മിക്കുട്ടിയമ്മയുടെയും പെരിങ്ങോട്ട് കരുമത്തില്‍ രാമുണ്ണി നായരുടെയും മകനായി 1934 ഏപ്രില്‍ 24-നാണ് മാധവന്‍ അയ്യപ്പത്തിന്റെ ജനനം. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ഇകണോമിക്‌സില്‍ ബി എയും ഇന്‍ഗ്ലീഷ് സാഹിത്യത്തില്‍ എം എയും നേടി. 1992 വരെ കേന്ദ്ര സര്‍കാര്‍ സെര്‍വീസില്‍ സേവനമനുഷ്ഠിച്ചു.

ജീവചരിത്രക്കുറിപ്പുകള്‍, കിളിമൊഴികള്‍ (കവിതാസമാഹാരം), ശ്രീ നാരായണ ഗുരു (ഇന്‍ഗ്ലീഷ്), ധര്‍മ്മപദം (തര്‍ജ്ജമ), മണിയറയില്‍, മണിയറയിലേക്ക് തുടങ്ങിയവയാണ് പ്രധാനകൃതികള്‍.

ഭാര്യ: ടി സി രമാദേവി. മക്കള്‍: ഡോ. സഞ്ജയ് ടി മേനോന്‍, മഞ്ജിമ ബബ്ലു.

കവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു

Keywords:   Poet Madhavan Ayyappath passes away, Thrissur,news, Poet, Obituary, Dead, Award, Top-Headlines, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia