Found Dead | പ്ലസ് ടു വിദ്യാര്‍ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ബസ് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു
Mar 21, 2023, 12:08 IST
ബന്തടുക്ക: (www.kasargodvartha.com) പ്ലസ് ടു വിദ്യാര്‍ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക മലാംകുണ്ടിലാണ് സംഭവം. ബന്തടുക്ക ടൗണിലെ ഹോടെല്‍ തൊഴിലാളിയായ ബാബു - സുജാത ദമ്പതികളുടെ മകള്‍ സുരണ്യയാണ് (17) മരിച്ചത്. ബന്തടുക്ക ഗവ. ഹയര്‍ സെകൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്.
തിങ്കളാഴ്ച വൈകീട്ട്, മാതാവ് സുജാത ജോലിക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് സുരണ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പ് മുറിയിലെ കിടക്കയിൽ മുട്ടുകുത്തി, കഴുത്തില്‍ ഷാള്‍ കുരുക്കി കയറില്‍ ചുറ്റിയ നിലയിലാണ് സുരണ്യയെ കണ്ടെത്തിയത്. മരണത്തില്‍ സംശയം ഉയർന്നതിനെ തുടർന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിനായി പരിയാരത്തെ കണ്ണൂർ മെഡികൽ കോളജിലേക്ക് മാറ്റും.
< !- START disable copy paste -->

പെൺകുട്ടിയുടെ കിടപ്പുമുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പ് എന്ന് കരുതുന്ന ഒരു കത്ത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുറിപ്പിൽ ഒരു ബസ് കൻഡക്ടറുടെ പേര് പരാമർശിക്കുന്നതിനാൽ ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സഹോദരി: സുരഭി.
Keywords: News, Obituary, Student, Death, Investigation, Police, Custody, Bus, Conductor, Postmortem, Bandaduka, Kasaragod, Kerala, Plus two student found dead under mysterious circumstances.