വീട്ടില്‍ ഉറങ്ങാന്‍ കിടന്ന പ്ലസ് ടു വിദ്യാര്‍ത്ഥി കിണറ്റില്‍ മരിച്ചനിലയില്‍
Nov 19, 2013, 10:47 IST
കാസര്‍കോട്: വീട്ടില്‍ ഉറങ്ങാന്‍ കിടന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയെ പറമ്പിലെ ആഴമുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ബി.ഇ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി അഭിലാഷ് (17) ആണ് മരിച്ചത്. കുഡ്‌ലു രാംദാസ് നഗറിലെ കുഞ്ഞിരാമന്‍-സുജാത ദമ്പതികളുടെ ഏകമകനാണ്.
തിങ്കളാഴ്ച വൈകിട്ട് 3.30 മണിയോടെ സ്‌കൂളില്‍ നിന്നും വന്ന അഭിലാഷ് രാത്രി ഏഴ് മണിവരെ വീട്ടില്‍ പഠനത്തിലായിരുന്നു. പിന്നീട് ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നു. അല്‍പസമയം കഴിഞ്ഞ് അഭിലാഷിനെ കാണാത്തതിനെതുടര്‍ന്ന് മാതാവ് അന്വേഷിച്ചപ്പോള്‍ മുറിയുടെ വാതില്‍ തുറന്നുകിടക്കുന്നതായും ചെരിപ്പുകള്‍ പുറത്ത് ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. തുടര്‍ന്ന് അയല്‍ വീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ബന്ധുവീടുകളില്‍ പോയതായിരിക്കുമോ എന്ന സംശയത്തേതുടര്‍ന്ന് രാത്രി തന്നെ ഫോണ്‍ വിളിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കിണറ്റില്‍ ടോര്‍ച്ചടിച്ചു നോക്കിയപ്പോള്‍ വെള്ളത്തിന് നിറവ്യത്യാസം കണ്ടതിനെതുടര്‍ന്ന് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് കിണറില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചിട്ടുണ്ട്. വീട്ടുകാര്‍ ആഭിലാഷിന്റെ മുറിയില്‍ നിന്ന് ഞാന്‍ മരിക്കുകയാണ് എന്ന കുറിപ്പ് കണ്ടെത്തി.
പിതാവ് കുഞ്ഞിരാമന്‍ ബഹ്‌റൈനിലാണ്. മകന്റെ മരണവിവരമറിഞ്ഞ് അദ്ദേഹം നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ദു:ഖസൂചകമായി ചൊവ്വാഴ്ച സ്‌കൂളിന് അവധിനല്‍കി. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മിടുക്കനായിരുന്നു അഭിലാഷെന്ന് സഹപാഠികളും അധ്യാപകനും പറഞ്ഞു. അഭിലാഷിനെ മരണത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Plus-two, Kerala, Well, Obituary, Suicide, Student, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.