പ്ലസ് ടു വിദ്യാര്‍ത്ഥി ഉറക്കത്തിനിടെ മരണപ്പെട്ടു
May 15, 2015, 10:54 IST
ചൗക്കി: (www.kasargodvartha.com 15/05/2015) പ്ലസ് ടു വിദ്യാര്‍ത്ഥി ഉറക്കത്തിനിടെ മരണപ്പെട്ടു. ചൗക്കി കുന്നിലെ അബ്ദുല്ല - സഫൂറ ദമ്പതികളുടെ മകനും മൊഗ്രാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ അബ്ദുല്‍ ഖാദര്‍ (17) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി പതിവുപോലെ ഉറങ്ങാന്‍ കിടന്നതായിരുന്നു. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെ ഉണരാത്തതുകണ്ട് വീട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. അബ്ദുല്ല - സഫൂറ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് അബ്ദുല്‍ ഖാദര്‍.
സഹോദരങ്ങള്‍: ഷഹര്‍ബാന, അന്‍സാര്‍, സത്താര്‍. ഖബറടക്കെ വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെ ചൗക്കി കുന്നില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Advertisement:

Also Read:
Keywords : Plus Two student dies, Plus two Student, Obituary, Chowki, Kunnil, Abdul Khader.
Advertisement: