തലകറക്കവും ഛര്‍ദ്ദിയും: പ്‌ളസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു
Feb 19, 2016, 10:39 IST
കാസര്‍കോട്: (www.kasargodvartha.com 19/02/2016) തലകറക്കത്തേയും ഛര്‍ദ്ദിയേയും തുടര്‍ന്ന് പഌ് ടു വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. കുമ്പള മഹാത്മാ കോളജിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയും മൊഗ്രാല്‍ പുത്തൂര്‍ മൊഗറിലെ ഉമര്‍-സഫിയ ദമ്പതികളുടെ മകളുമായ ഖദീജത്ത് സൈഫ(17)യാണ് മരണപ്പെട്ടത്.
ബുധനാഴ്ച രാത്രി ഛര്‍ദ്ദിയും കടുത്ത തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഖദീജത്ത് സൈഫയെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയോടെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് മരണം സംഭവിച്ചത്. സൈഫയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി.
സഹോദരങ്ങള്‍: ആഷിഖ്, ഷിബിലി. മൃതദേഹം കോട്ടക്കുന്ന് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords: Kasaragod, Kerala, Mogral, Student, Obituary, Plus two student dies after illness