പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Mar 10, 2014, 19:15 IST
ചെര്‍ക്കള: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ദുരൂഹസാഹചര്യത്തില്‍ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടനീര്‍ സ്വാമീജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും ചെര്‍ക്കള ബേര്‍ക്കയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരുമായ പരേതനായ രാജേന്ദ്രന്‍-പുഷ്പ ദമ്പതികളുടെ മകള്‍ കെ. അശ്വതിയെയാണ് (16) കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി 7.30 മണിയോടെ വൈദ്യുതി നിലച്ച സമയത്താണ് അശ്വതിയെ കാണാതായത്. പിന്നീട് അന്വേഷിച്ചപ്പോഴാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ചെര്‍ക്കള പുലികുണ്ട് സ്വദേശികളാണ് ഇവര്‍. പരീക്ഷയ്ക്ക് നന്നായി പഠിക്കാന്‍ മാതാവ് ആവശ്യപ്പെട്ടിരുന്നു.
മൃതദേഹം വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
Keywords: Student, Obituary, Kasaragod, Cherkala, Well, Exam, Plus one student.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍