city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Found Dead | പ്ലസ് വൺ വിദ്യാർഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

കാസർകോട്: (www.kasargodvartha.com) പ്ലസ് വൺ വിദ്യാർഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കിന്നിംഗാർ ബേളേരിയിലെ കൊറഗപ്പ - പുഷ്‌പ ദമ്പതികളുടെ മകൾ പ്രണമിയ (17) യെയാണ് കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബെള്ളൂർ വാണിനഗർ ഹയർ സെകൻഡറി സ്‌കൂളിലെ വിദ്യാർഥിനിയാണ്.

Found Dead | പ്ലസ് വൺ വിദ്യാർഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

തിങ്കളാഴ്ച രാത്രി 10.45 മണിയോടെയാണ് സംഭവം. കുളിമുറിയിലേക്ക് പോയ പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ കാസർകോട് ജെനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

Found Dead | പ്ലസ് വൺ വിദ്യാർഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

ഈ വർഷം പ്ലസ് ടു ക്ലാസിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് മരണം സംഭവിച്ചത്. മരണത്തെ കുറിച്ച് ആദൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമായിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ആദൂർ പൊലീസ് ഇൻസ്‌പെക്ടർ എ അനിൽ കുമാർ കാസർകോട് വാർത്തയോട് പറഞ്ഞു. സഹോദരങ്ങൾ: പ്രണീഷ്, മോനിഷ.

Keywords: News, Kasaragod, Obituary, Student, Dead, Hospital, Plus one student found dead.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia