ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ചു പരിക്കേറ്റ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു
Dec 30, 2014, 12:27 IST
ബേക്കല്‍: (www.kasargodvartha.com 30.12.2014) ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ചു ഗുരുതരമായി പരിക്കേറ്റ് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. പള്ളിക്കര തായല്‍ തൊട്ടിയിലെ ബീരാന്‍ അബൂബക്കര്‍ഫരീദ ദമ്പതികളുടെ മകനും പള്ളിക്കര ഇസ്ലാമിക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് അല്‍ത്വാഫ്
(18) ആണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്.
വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റു ചെയ്യാനായി മംഗലാപുരത്തേക്കു പോയിട്ടുണ്ട്. ഡിസംബര്‍ 23ന് രാവിലെ സ്‌കൂളിലേക്കു ബൈക്കിലേക്കു പോകുമ്പോള്‍ പള്ളിക്കരയില്‍ വെച്ചു എതിര്‍ ഭാഗത്തു നിന്നു വന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു.
സഹോദരങ്ങള്‍: അസീഫ, സഅദ്. മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് തൊട്ടി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും.
Keywords : Obituary, Death, Tipper lorry, Accident, Kasaragod, Udma, Pallikara, Injured, Hospital, Mujthaba, Althaf, Injured. Concrete Construction Slab Collapsed.
Advertisement:
Advertisement: