പറവൂരില്‍ ഫോടോഗ്രാഫര്‍ സ്റ്റുഡിയോയില്‍ തൂങ്ങി മരിച്ച നിലയില്‍; സാമ്പത്തികമായി പ്രതിസന്ധിയിലായിരുന്നുവെന്ന് ബന്ധുക്കള്‍
Aug 19, 2021, 08:47 IST
പറവൂര്‍: (www.kasargodvartha.com 19.08.2021) പറവൂരില്‍ ഫോടോഗ്രാഫറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തെക്കിനേഴത്ത് വീട്ടില്‍ വിജില്‍ കുമാറിനെ(37) ആണ് സ്റ്റുഡിയോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി വൈകിയും വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അയല്‍ വീട്ടിലെ യുവാവ് അന്വേക്ഷിച്ചു ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം.
ഏഴിക്കരയില്‍ ലവന്‍ഡര്‍ എന്ന പേരില്‍ സ്റ്റുഡിയോ നടത്തി വരികയായിരുന്നു. നേരത്തെ കോവിഡ് ബാധിതനായി വിശ്രമത്തിലായിരുന്ന യുവാവ് സാമ്പത്തികമായി പ്രതിസന്ധിയിലായിരുന്നുവെന്നും സ്റ്റുഡിയോയില്‍ നിന്നുള്ള വരുമാനം വളരെ കുറഞ്ഞത് ഇയാളെ വിഷമിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.
പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഭാര്യ സജന, മകന്‍ അഭിന്‍ (4 വയസ്).
Keywords: News, Kerala, State, Death, Obituary, Dead body, Top-Headlines, Police, Photographer found dead in studio at Paravur