Electrocution | പട്ടാമ്പിയില്‍ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
● കുളിമുറിയില്‍നിന്നാണ് വൈദ്യുതാഘാതമേറ്റത്.
● കൊണ്ടുര്‍ക്കര മൗണ്ട്ഹിറ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.
● പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഖബറടക്കം നടത്തും.
പാലക്കാട്: (KasargodVartha) പട്ടാമ്പിയില്‍ വീട്ടിലെ കുളിമുറിയില്‍നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മേലെ പട്ടാമ്പി കോളജ് സ്ട്രീറ്റില്‍ താമസിക്കുന്ന ഞാങ്ങാട്ടിരി പിണ്ണാക്കുംപറമ്പില്‍ മുഹമ്മദ് റിയാസുദ്ദീന്റെയും ഷാഹിദയുടെയും ഏക മകന്‍ ജാസിം റിയാസ് (15) ആണ് മരിച്ചത്.
കുളിക്കുന്നതിനിടെ കുളിമുറിയില്‍നിന്ന് വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു. ഉടന്‍ പട്ടാമ്പിയിലെ ആശുപത്രിയിലും പിന്നീട് ഒറ്റപ്പാലത്തെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിങ്കളാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഖബറടക്കം നടത്തും. കൊണ്ടുര്‍ക്കര മൗണ്ട്ഹിറ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. കൂടുതൽ വിവരങ്ങൾക്കായി ഷെയർ ചെയ്യുക.
15-year-old student, Jasim Riyas, died from electrocution while bathing at his home in Pattambi, Palakkad. He was a 10th-grade student at Kondukkara Mount Hira School.
#Electrocution, #Pattambi, #KeralaNews, #StudentDeath, #Tragedy, #Accident