പള്ളിക്കര ഖാസി അല്‍ഹാജ് സി.എച്ച്.അബ്ദുല്ല മൗലവി അന്തരിച്ചു
May 27, 2014, 11:49 IST
കാസര്‍കോട്: (www.kasargodvartha.com 27.05.2014) പ്രമുഖ മതപണ്ഡിതനും പള്ളിക്കര സംയുക്ത മുസ്ലി ജമാഅത്ത് ഖാസിയുമായ കല്ലിങ്കല്‍ നജാത്തുല്ല മന്‍സിലിലെ സി.എച്ച്.അബ്ദുല്ല മൗലവി(78) അന്തരിച്ചു.
കഴിഞ്ഞ ദിവസം ബേക്കലിലെ ഏതാനും സുഹൃത്തുക്കളോടൊപ്പം അജ്മീര്‍ ദര്‍ഗയിലേക്ക് പോയതായിരുന്നു, സൂറത് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് നെഞ്ച് വേദന അനുഭവപ്പെടുകയും അവിടത്തന്നെ മരണപ്പെടുകയും ചെയ്തു.
പൂച്ചക്കാട് പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഖാസി ഹസൈനാര്‍ മുസ്ലിയാരുടെയും ദൈനബിയുടെയും മകനാണ്. യുപിയിലെ ദയൂബന്ദ് ദാറുല്‍ ഉലൂം കോളജില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കിയ അബ്ദുല്ല മൗലവി ഏറെക്കാലം ബേക്കല്‍ ജുമാ മസ്ജിദില്‍ മുദരിസായി സേവനം ചെയ്തിരുന്നു. പിതാവിന്റെ മരണത്തെ തുടര്‍ന്ന് 1972മുതല്‍ പള്ളിക്കര സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയായി സേവനമനുഷ്ടിച്ചുവരികയായിരുന്നു.
പള്ളിക്കര സംയുക്ത മുസ്ലി ജമാഅത്തിന് കീഴിലെ 21 മഹല്ലുകളുടെ ഖാസിയാണ്. പള്ളിക്കര ഹസനത്തുല്‍ ജാരിയ യ യത്തീംഖാനയുടെയും ഹിഫ്ലുല്‍ ഖുര്‍ആന്‍ കോളജിന്റെയും സ്ഥാപനകനായിരുന്നു.
ഭാര്യ: നഫീസ. മക്കള്‍: സി എച്ച് മഹ്മൂദ് (അജ്മാന്‍), ഡോ. ശീരീഫുല്‍ ഹസന്‍ (പരിയാരം മെഡിക്കല്‍ കോളജ്), ആയിശത്തുല്‍ സീദ്ദീഖ, ശിഹാബുദ്ദീന്‍ (അജ്മാന്‍), മിഗ്ദാദ്, പരേതനായ നജാത്തുല്ല. മരുമക്കള്‍ ജമീല പൂച്ചക്കാട്, ആയിശത്തുല്‍ ബുഷ്‌റ ചെര്‍ക്കള, അബ്ദുല്ല സഅദി തളങ്കര ഖാസി ലേന്‍, ഹഫീസ മേല്‍പ്പറമ്പ്, സുമയ്യ പടുപ്പ്. സഹോദരങ്ങള്‍: ഹലീമ, മഹ്മൂദ്, പരേതരായ മമ്മുഞ്ഞി മാസ്റ്റര്‍, കുഞ്ഞാമു മാസ്റ്റര്‍, അബ്ദുല്‍ ഖാദര്‍ അബ്ദുര്‍ റഹ്മാന്‍.
മൃതദേഹം ആംബുലന്‍സ് മാര്‍ഗം നാട്ടിലേക്ക് കൊണ്ടുവരുന്നുണ്ട്. ബുധനാഴ്ച പുലര്‍ചെ നാലുമണിയോടെ നാട്ടിലെത്തിക്കുന്ന മൃതദേഹം പൂച്ചക്കാട് ജുമാമസ്ജിദ് ഖബറടക്കും.
Also Read:
മോഡിയുടെ സ്ഥാനാരോഹണം രാജാവിന്റെ കിരീടധാരണം
Keywords: Died, Obituary, C.H Abdulla Moulavi, Manzil, Bekal, Kasaragod, Masjid, Railway Station, Pallikkara Qazi C.H Abdulla Moulavi passes away
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067