മകളുടെ വിവാഹത്തിന് രണ്ടു ദിവസം മുമ്പ് പിതാവ് ഹൃദയാഘാതംമൂലം മരിച്ചു
Jul 5, 2019, 10:43 IST
പള്ളിക്കര: (www.kasargodvartha.com 05.07.2019) മകളുടെ വിവാഹത്തിന് രണ്ടു ദിവസം മുമ്പ് പിതാവ് ഹൃദയാഘാതംമൂലം മരിച്ചു. പള്ളിക്കര തൊട്ടിയിലെ സി എം അബ്ബാസ് മുക്കൂട് (65) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നെഞ്ചുവേദന അനുഭവപ്പെട്ട അബ്ബാസിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്.
അബ്ബാസിന്റെ മകള്‍ തസ്‌നീമയുടെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കുകയായിരുന്നു. കല്ലിങ്കാലിലെ യുവാവുമായാണ് വിവാഹം നിശ്ചയിച്ചിരുന്നത്. ഞായറാഴ്ച അസര്‍ നിസ്‌കാരത്തോടെ കല്ലിങ്കാല്‍ ജുമാമസ്ജിദിലായിരുന്നു നിക്കാഹ് നടത്താന്‍ തീരുമാനിച്ചിരുന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ അബ്ബാസിനെ മരണം തട്ടിയെടുത്തത് കുടുംബത്തെ തളര്‍ത്തിയിരിക്കുകയാണ്. ദീര്‍ഘകാലം ഷാര്‍ജ ബി എം ഡബ്ല്യു റോഡിലെ അല്‍ ബഹര്‍ ഗ്രോസറിയില്‍ ജീവനക്കാരനായിരുന്നു.
പരേതനായ തൊട്ടിയിലെ പോക്കര്‍ അലിയുടെ മകള്‍ ഫാത്വിമയാണ് ഭാര്യ. മറ്റു മക്കള്‍: ഇജാസ് അഹ് മദ് (ഷാര്‍ജ), നുസൈബ, സാജിദ. മരുമകന്‍: ഉബൈദ് മുക്കൂട്. സഹോദരങ്ങള്‍: മൊയ്തീന്‍ കുഞ്ഞി മുക്കൂട്, ആഇശ, പരേതരായ അബ്ദുര്‍ റഹ് മാന്‍, അബൂബക്കര്‍, ആമിന. മയ്യിത്ത് നിസ്‌കാരം പള്ളിക്കര തൊട്ടി ജുമാമസ്ജിദില്‍ ജുമുഅ നിസ്‌കാരാനന്തരം നടക്കും. ഇതിനു ശേഷം ഖബറടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Pallikara, Death, Obituary, Pallikkara CM Abbas Mukkood passes away
< !- START disable copy paste -->