ഗൃഹനാഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Jan 4, 2016, 10:05 IST
പള്ളിക്കര: (www.kasargodvartha.com 04/01/2016) ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു. പൂച്ചക്കാട് തെക്കുപുറത്തെ പി.എ അബ്ദുല്‍ ഹമീദ് (65) ആണ് ഞായറാഴ്ച രാത്രി മരിച്ചത്. രാത്രി 11 മണിയോടെ ഹൃദയാഘാതം അനുഭവപ്പെട്ട ഹമീദിനെ ഉടന്‍ അതിഞ്ഞാലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
20 വര്‍ഷത്തോളം ഖത്തറിലായിരുന്ന ഹമീദ് അടുത്തിടെയാണ് നാട്ടിലെത്തിയത്. ഭാര്യ: ഖദീജ. മക്കള്‍: ഇബ്രാഹിം (ദുബൈ), ആഷിഖ്, അന്‍സീര്‍, അനീസ. മരുമകന്‍: ജാവിദ്. ഹസന്‍, അഷ്‌റഫ് തുടങ്ങി 13 സഹോദരങ്ങളുണ്ട്.
20 വര്‍ഷത്തോളം ഖത്തറിലായിരുന്ന ഹമീദ് അടുത്തിടെയാണ് നാട്ടിലെത്തിയത്. ഭാര്യ: ഖദീജ. മക്കള്‍: ഇബ്രാഹിം (ദുബൈ), ആഷിഖ്, അന്‍സീര്‍, അനീസ. മരുമകന്‍: ജാവിദ്. ഹസന്‍, അഷ്‌റഫ് തുടങ്ങി 13 സഹോദരങ്ങളുണ്ട്.
Keywords: Pallikara, Death, Kerala, Obituary, Kasaragod, Pallikkara Abdul Hameed passes away.