city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗള്‍ഫിലെ വ്യാപാരി പള്ളിക്കാലിലെ വി എം സുബൈര്‍ ഹൃദയസ്തംഭനം മൂലം മരിച്ചു

തളങ്കര: (www.kasargodvartha.com 08/10/2016) തളങ്കര പള്ളിക്കാല്‍ വൈദ്യര്‍ ഹൗസിലെ വി എം സുബൈര്‍ (48) ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ഗള്‍ഫിലെ വ്യാപാരിയാണ്. വിദ്യാനഗര്‍ എ കെ ജി ഭവന് സമീപത്തെ ഷല്‍ട്ടര്‍ അവന്യൂ അപ്പാര്‍ട്ട്‌മെന്റിലായിരുന്ന കുടുംബസമേതം താമസം. ശനിയാഴ്ച രാവിലെ കുളിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

അലര്‍ജിയെ തുടര്‍ന്ന് ഒരുമാസമായി മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അഞ്ചു ദിവസം മുമ്പാണ് ചികിത്സ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയത്. പരേതനായ വൈദ്യര്‍ മൊയ്തുവിന്റെയും നഫീസയുടേയും മകനാണ്. പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന കെ എം അഹ്മദിന്റെ ഭാര്യയും ഉത്തരദേശം പബ്ലിഷറുമായ വി എം സുഹ്‌റയുടെ സഹോദരനാണ്.

ഭാര്യ: യാസ്മിന്‍. മക്കള്‍: സിഷാന്‍ (ദേര്‍ളക്കട്ടെ കെ എസ് ഹെഗ്‌ഡെ കോളജ് എം എല്‍ ടി വിദ്യാര്‍ത്ഥി), അസ്‌ന (തളങ്കര ഹിഫഌ വിദ്യാര്‍ത്ഥി), തസ്‌നീം. മറ്റുസഹോദരങ്ങള്‍: വി എം അസ്‌ലം (ദുബൈ), വി.എം. മജീദ് (വ്യാപാരി), പരേതനായ വി എം മന്‍സൂര്‍.

മയ്യത്ത് പള്ളിക്കാലിലെ തറവാട് വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കയാണ്. അസര്‍ നിസ്‌കാരത്തിന് ശേഷം തളങ്കര മാലിക്ദീനാര്‍ വലിയ ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.
ഗള്‍ഫിലെ വ്യാപാരി പള്ളിക്കാലിലെ വി എം സുബൈര്‍ ഹൃദയസ്തംഭനം മൂലം മരിച്ചു

Keywords:  Pallikal VM Zubair passes away, Kasaragod, Kerala, Thalangara, Obituaryt.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia