city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രമുഖ പണ്ഡിതനും ഖുര്‍ആന്‍ പാരായണത്തില്‍ പ്രശസ്തനുമായ പാലത്തുങ്കര അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ അന്തരിച്ചു

കളനാട്: (www.kasargodvartha.com 31.07.2018) പ്രമുഖ മത പണ്ഡിതനും ഖുര്‍ആന്‍ പാരായണത്തില്‍ പ്രശസ്തനുമായ കളനാട് റാബിയത്ത് മന്‍സിലില്‍ ഹാജി  പാലത്തുങ്കര പി കെ അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ (79) അന്തരിച്ചു. ചൊവ്വാഴ്ച വൈകിട്ട് 5.30 മണിയോടെ ദേളി സഅദിയ്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.

കളനാട് ഇആനത്തുൽ ഇസ്ലാം മദ്രസയുടെ സ്ഥാപിത കാലം മുതല്‍ മദ്രസയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വന്നിരുന്നു. മദ്രസയിലെ പ്രധാനാധ്യാപകന്‍ കൂടിയായിരുന്നു. കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി ശിഷ്യഗണങ്ങള്‍ക്ക് ഉടമയുമാണ്.

ഭാര്യ: ടി കെ നഫീസ. മക്കള്‍: അബ്ദുല്‍ ഹക്കീം (ദുബൈ), അബ്ദുല്‍ മുജീബ് (കാസര്‍കോട് വാര്‍ത്ത എഡിറ്റര്‍), മുഹമ്മദ് നൗഫല്‍ (ഒമാന്‍), ഫക്രുദ്ദീന്‍, അബ്ദുല്‍ ലത്വീഫ് (ഖത്തര്‍), സ്വലാഹുദ്ദീന്‍ അയ്യൂബി (സഅദിയ വിമണ്‍സ് കോളജ് പ്രിന്‍സിപ്പാള്‍, എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട്),  മുഹമ്മദ് ഹാാരിസ് പാനൂർ (ഒമാൻ) ( മുഹമ്മദ് സക്കറിയ്യ (ഖത്തര്‍), മുഹമ്മദ് സിറാജ് (ഹോം ബില്‍ഡേഴ്‌സ്, കളനാട്), റാബിയ (ഇടുവുങ്കാല്‍).

മരുമക്കള്‍: ഇസ്മാഈല്‍ ഇടുവുങ്കാല്‍, സി എച്ച് സഫിയ (കളനാട്), ഹാജിറ (ബന്തിയോട്, കൊക്കച്ചാല്‍), ഷംസീന (മാക്കോട്), ഹസീന (മുതിയക്കാൽ കോട്ടപ്പാറ), ഹവ്വാബി കീഴൂര്‍, ഹാജറ (കാഞ്ഞങ്ങാട് പഴയ കടപ്പുറം), സഫീന (പാനൂർ), ഷഹാന (കളനാട്). സഹോദരങ്ങള്‍: പി കെ അബൂബക്കര്‍ മൗലവി പാലത്തുങ്കര (കാലടി), ഹലീമ (പഴശ്ശി, കണ്ണൂര്‍,), പരേതരായ അഹ് മദ്, കുഞ്ഞി ബീവി, ആസിയ.

ഖബറടക്കം ചൊവ്വാഴ്ച രാത്രി 11.30 മണിയോടെ കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Also Read:
പാലത്തുങ്കര ഉസ്താദ്; ഖുര്‍ആന്‍ പാരായണത്തില്‍ ആനന്ദം കണ്ടെത്തിയ പണ്ഡിതന്‍

പ്രമുഖ പണ്ഡിതനും ഖുര്‍ആന്‍ പാരായണത്തില്‍ പ്രശസ്തനുമായ പാലത്തുങ്കര അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ അന്തരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kalanad, Death, Obituary, Palathingara Abdul Rahman Musliyar passes away, Palathungara Abdul Rahman  Moulavi, P K Abdul Rahiman Kalanad
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia