പെയ്ന്റിംഗ് ജോലിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരണത്തിന് കീഴടങ്ങി; കുടുംബം ദുരിതക്കയത്തില്‍
Oct 15, 2018, 23:35 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.10.2018) പെയ്ന്റിംഗ് ജോലിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരണത്തിന് കീഴടങ്ങി. ഇതോടെ കുടുംബം തീരാദുരിതത്തിലായി. ദുര്‍ഗ ഹൈസ്കൂളിന് സമീപത്തെ അളറാട്ട് വീട്ടിലെ വിജയന് (48) ആണ് മരിച്ചത്. ഇക്കഴിഞ്ഞ മെയ് 26ന് ബല്ല കടപ്പുറത്തിനടുത്ത ഒരു വീട്ടില്‍ പെയിന്റിംഗ് തൊഴില്‍ ചെയ്യുന്നതിനിടെയാണ് വീണ് നട്ടെല്ലിന് ക്ഷതമേറ്റത്. തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു.
നാട്ടുകാരുടെ നേതൃത്വത്തില്‍ കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നതിനിടയിലാണ് മരണം സംഭവിച്ചത്. വിജയന്റെ ചികിത്സയ്ക്കും വിദ്യാര്‍ത്ഥികളായ രണ്ടു മക്കളുടെ വിദ്യാഭ്യാസ ചെലവിനും പ്രായമായ അച്ഛനും അമ്മയ്ക്കും താമസിക്കാനുള്ള വീടിന്റെ നിര്‍മ്മാണത്തിനും വേണ്ടി ഉദാരമതികളില്‍ നിന്ന് സഹായം സ്വീകരിക്കുന്നതിനിടയിലാണ് കുടുംബത്തിന്റെ ഏക ആശ്രയമായ വിജയന്റെ മരണം സംഭവിച്ചിരിക്കുന്നത്. താല്‍ക്കാലിക പരിഹാരമായി തകര്‍ന്നു വീഴാറായ വീടിന്റെ മേല്‍ക്കൂര ഷീറ്റിട്ട് താമസയോഗ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനം ഭാഗികമായി പൂര്‍ത്തിയായി. വീടിന്റെ മറ്റു അറ്റകുറ്റപണികള്‍ നടന്നു വരികയാണ്.
മേലാങ്കോട്ട് എ.സി. കണ്ണന് നായര്‍ സ്മാരക ഗവ യു.പി. സ്കൂള്‍ പി.ടി.എ 70,000 രൂപ സമാഹരിച്ച് രണ്ടു കുട്ടികളുടെ വിദ്യാഭ്യാസ ചെലവിനായി കോട്ടച്ചേരി ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. കുവൈത്ത് സാന്ത്വനം ഗ്രൂപ്പ് പതിനായിരം രൂപ ഈ അക്കൗണ്ടില്‍ നിക്ഷേപിക്കുകയുണ്ടായി. ബീഡി തൊഴിലാളിയായ ഭാര്യ പ്രമീള, വിജയനെ പരിചരിക്കുന്നതിനായി അപകടത്തിനു ശേഷം ജോലിക്ക് പോയിട്ടില്ല. അച്ഛന് അളറായി വീട്ടില്‍ കുഞ്ഞിക്കണ്ണനും അമ്മ സരോജിനിയമ്മയും പ്രായാധിക്യം മൂലമുള്ള അവശത കാരണം നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്. വീടുപണി നടക്കുന്നതിനാല്‍ ഇവര്‍ പരപ്പയിലുള്ള മകളുടെ വീട്ടിലാണ് ഇപ്പോള്‍ താമസം. വിജയന്റെ മക്കളായ പ്രജിന ദുര്‍ഗാ ഹൈസ്കൂളില്‍ പത്താം തരം വിദ്യാര്‍ഥിനിയാണ്. മകന് അക്ഷയ് മേലാങ്കോട്ട് സ്കൂളില്‍ ഏഴാംതരത്തില്‍ പഠിക്കുന്നു. രണ്ടു പേരും ഇരിയ സായി ഹൗസിംഗ് കോളനിയിലെ ഇളയമ്മയുടെ വീട്ടില്‍ നിന്നാണ് സ്കൂളിലേക്ക് വരുന്നത്.
കുട്ടികളുടെ വിദ്യാഭ്യാസവും അച്ഛനമ്മമാരുള്പ്പെടെയുള്ള കുടുംബവും അനുഭവിക്കുന്ന പരാധീനതയില്‍ കരകയറാന്‍ കാരുണ്യമതികളുടെ സഹായം കൂടിയേ തീരൂ. വിജയന് പ്രദേശത്തെ നല്ല പൊതുപ്രവര്‍ത്തകനും സി.പി.എമ്മിന്റെ ഹൊസ്ദുര്‍ഗ് രണ്ടാം ബ്രാഞ്ച് മെമ്പറും കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂണിയന് ഭാരവാഹിയുമാണ്. സഹോദരങ്ങള്‍: മധു (ഇലക്ട്രീഷ്യന്, കാഞ്ഞങ്ങാട്), സബിത (പരപ്പ).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Painting Employee died after accident injury, Kanhangad, Kasaragod, Obituary, News, Vijayan