പടന്നയിലെ പൗര പ്രമുഖന്‍ ടി പി മുഹമ്മദലി ഹാജി നിര്യാതനായി
Jan 30, 2017, 10:01 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 30/01/2017) പൗര പ്രമുഖനും രാഷ്ട്രീയ വ്യാവസായ മേഖലയിലെ നിറ സാന്നിധ്യമായിരുന്ന പടന്നയിലെ ടി പി മുഹമ്മദലി ഹാജി (75) നിര്യാതനായി. മുന്‍ പഞ്ചായത്തംഗവും പ്രമുഖ കര്‍ഷകനുമായിരുന്നു. പടന്ന സ്റ്റോണ്‍ ക്രഷര്‍, ടി പി ഫൈബര്‍, ബിസ്മില ഫൈബര്‍ ഫാക്ടറി ഉടമയാണ്. അദ്കിയ മസ്ജിദ് പ്രസിഡന്റ്, പടന്ന കാലിക്കടവ് ജമാഅത്ത് മുന്‍ പ്രസിഡന്റ്, ഹജ്ജ് കമ്മിറ്റി മുന്‍ മെമ്പര്‍, തെക്കെപ്പുറം ഖിളര്‍ മസ്ജിദ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യമാര്‍: എസ് സി ആഇശ, സുബൈദ (റിട്ട: അധ്യാപിക). മക്കള്‍: കുഞ്ഞാമിന, കുഞ്ഞിമൊയ്തീന്‍ കുട്ടി, ആരിഫ്, അഫ്‌സത്ത്, ഫൗസിയ, സുമയ്യ (ബംഗളുരു). മരുമക്കള്‍: പി കുഞ്ഞബ്ദുല്ല (റിട്ട: ഹെഡ് പോസ്റ്റ് മാസ്റ്റര്‍, കാസര്‍ക്കോട്), ടി പി കുഞ്ഞബ്ദുല്ല (സെക്രട്ടറി സിപിഎം, പടന്ന ലോക്കല്‍), പി വി അസ്മ (വടക്കെപ്പുറം), യു സി സുമയ്യ, ടി പി മുഹമ്മദ് കുഞ്ഞി (മുബൈ), ടി പി ശിഹാബുദ്ധീന്‍ (ബംഗളുരു).
സഹോദരങ്ങള്‍: റുഖിയ( അഴീക്കല്‍) അഹമ്മദ് ഹാജി (മസ്‌കത്ത്), പരേതരായ ടി പി അബൂബക്കര്‍ ഹാജി, അഫ്‌സത്ത്. ഖബറടക്കം തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് അഴീക്കല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിയില്‍.
Keywords: Trikaripur, Obituary, Padanna TP Muhammed Ali passes away, Kasaragod, Obit News