city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Societies of P Raghavan | പി രാഘവൻ: വിടവാങ്ങിയത് അത്യുത്തര കേരളം കണ്ട സമാനതകളില്ലാത്ത നേതാവ്; സഹകരണ രംഗത്ത് പുതുചരിത്രമെഴുതിയ ദീർഘദർശി

കാസർകോട്: (www.kasargodvartha.com) അന്തരിച്ച മുൻ ഉദുമ എംഎൽഎയും സിപിഎം നേതാവുമായ പി രാഘവൻ്റെ പേരിനോട് ഒപ്പം എന്നും ഇഴകിച്ചേർന്നിട്ടുള്ള വാക്കാണ് 'സഹകരണം' എന്നത്. സഹകരണ പ്രസ്ഥാനങ്ങൾക്ക് കാസർകോടിന്റെ മണ്ണിൽ രൂപം നൽകുകയും അതിനെ വിജയിപ്പിച്ചെടുക്കുകയും ചെയ്ത കർമനിരതനായ പൊതുപ്രവർത്തകനായിരുന്നു അദ്ദേഹം. ഇരുപത്തിയഞ്ചിലേറെ സഹകരണ സംരംഭങ്ങൾക്ക്‌ പി രാഘവൻ കാസർകോട്‌ ജില്ലയിൽ തുടക്കം കുറിച്ചിട്ടുണ്ടെന്ന് അറിയുമ്പോൾ അദ്ദേഹത്തിൻറെ വലിപ്പം അറിയാം.
  
Societies of P Raghavan | പി രാഘവൻ: വിടവാങ്ങിയത് അത്യുത്തര കേരളം കണ്ട സമാനതകളില്ലാത്ത നേതാവ്; സഹകരണ രംഗത്ത് പുതുചരിത്രമെഴുതിയ ദീർഘദർശി

കോളജ് വിദ്യാർഥിയായിരിക്കെ ബേഡകം ഫാർമേഴ്‌സ് സഹകരണ ബാങ്കിന്റെ പ്രവർത്തങ്ങളിൽ പങ്കാളിത്തം വഹിച്ചാണ് പി രാഘവൻ സഹകരണ മേഖലയിലേക്ക് ചുവടുവച്ചത്. പിന്നീടങ്ങോട്ട് അദ്ദേഹം രചിച്ചത് ചരിത്രം. മുന്നാട് പീപിൾസ് കോ ഓപറേറ്റീവ് കോളജ്, ചെങ്കള ഇ കെ നായനാർ സ്‌മാരക സഹകരണ ആശുപത്രി, ബേഡഡുക്ക ക്ലേ വർകേഴ്സ് സഹകരണ സംഘം, എൻ ജി കമ്മത്ത് സഹകരണ പ്രസ്.. അങ്ങനെയങ്ങനെ പി രാഘവൻ സമ്മാനിച്ച നേട്ടങ്ങൾ അനവധി.

കുറച്ചുകാലം കാസർകോട് ബാറിൽ അഭിഭാഷകൻ ആയിരുന്നുവെങ്കിലും പിന്നീട് മുഴുവൻ സമയ രാഷ്ട്രീയക്കാരനായി. ജനങ്ങളുടെ കൂടെ ജീവിച്ച നേതാക്കളിൽ ഒരാളാണ് പി രാഘവൻ. അതുകൊണ്ട് തന്നെയാണ് കോൺഗ്രസിന്റെ കയ്യിൽ നിന്ന് ഉദുമ മണ്ഡലം തിരിച്ചുപിടിക്കാൻ അദ്ദേഹത്ത 1991 ൽ പാർടി തെരഞ്ഞെടുത്തതും. ആ പ്രതീക്ഷകൾക്ക് യാഥാർഥ്യമാക്കി 1991, 1996 വര്‍ഷങ്ങളില്‍ ഉദുമ മണ്ഡലത്തില്‍ നിന്നും എംഎല്‍എയായി. പിന്നീടിങ്ങോട്ട് ആ മണ്ഡലം ഇടതിന്റെ കയ്യിൽ നിന്ന് വലത്തോട്ട് മാറിയില്ലെന്നത് മറ്റൊരു ചരിത്രം.
  
Societies of P Raghavan | പി രാഘവൻ: വിടവാങ്ങിയത് അത്യുത്തര കേരളം കണ്ട സമാനതകളില്ലാത്ത നേതാവ്; സഹകരണ രംഗത്ത് പുതുചരിത്രമെഴുതിയ ദീർഘദർശി

37 വർഷത്തോളം സിപിഎം കാസർകോട് ജില്ലാ സെക്രടറിയേറ്റ് അംഗമായിരുന്നു. എൽഡിഎഫ് ജില്ലാ കൺവീനർ, ദിനേശ് ബീഡി ഡയറക്ടർ, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്, കാസർകോട് ജില്ലാ പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ബേഡഡുക്ക ഗ്രാമപഞ്ചായതിന്റെ പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. കലാ സാംസ്കാരിക മേഖലയിലും ശ്രദ്ധേയമായ നിരവധി സംഭാവനകൾ നൽകി. ബേഡകം കേന്ദ്രീകരിച്ച് കേന്ദ്ര കലാ കായിക സമിതി, മുന്നാട് ആസ്ഥാനമായി ഇഎംഎസ് ട്രസ്റ്റ്, കേരള കലാക്ഷേത്രം എന്നിങ്ങനെ ഒട്ടേറെ സാംസ്കാരിക സ്ഥാപനങ്ങൾക്ക് രൂപം കൊടുത്തു.

തൊഴിലില്ലായ്മാ വിരുദ്ധ സമരത്തിൽ പങ്കെടുത്ത് ഡെൽഹിയിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കിടന്നതടക്കമുള്ള തീക്ഷണമായ സമരങ്ങൾ പറയാൻ ഏറെ. അത്യുത്തര കേരളം കണ്ട മികച്ച ദീർഘദർശിയും സംഘാടകനും സഹകാരിയുമായ സമാനതകളില്ലാത്ത നേതാവുമായ പി രാഘവൻ ഇനി ജനമനസുകളിൽ എന്നെന്നും മായാതെയുണ്ടാവും.

Societies of P Raghavan | പി രാഘവൻ: വിടവാങ്ങിയത് അത്യുത്തര കേരളം കണ്ട സമാനതകളില്ലാത്ത നേതാവ്; സഹകരണ രംഗത്ത് പുതുചരിത്രമെഴുതിയ ദീർഘദർശി

Societies of P Raghavan | പി രാഘവൻ: വിടവാങ്ങിയത് അത്യുത്തര കേരളം കണ്ട സമാനതകളില്ലാത്ത നേതാവ്; സഹകരണ രംഗത്ത് പുതുചരിത്രമെഴുതിയ ദീർഘദർശി

Keywords:  Kasaragod, Kerala, News, Top-Headlines, Adv. P Raghavan, MLA, Obituary, CPM, Remembering, Remembrance, Death, P Raghavan is no more, his memories are forever. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia