city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രമുഖ നാടക പ്രവര്‍ത്തകന്‍ പി മുരഹരി അന്തരിച്ചു

കാസര്‍കോട്: (www.kasargodvartha.com 20.05.2017) പ്രമുഖ നാടക പ്രവര്‍ത്തകന്‍ അണങ്കൂര്‍, കാപ്പിവളപ്പിലെ പി മുരഹരി(46) അന്തരിച്ചു. കങ്കനാടി, ഫാദര്‍ മുള്ളേര്‍സ് ആശുപത്രിയില്‍ വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. കാസര്‍കോട്ടെ പ്രധാന നാടകക്കൂട്ടായ്മയായ ഭഗഡിനാടു കലാവിദറു'വിലൂടെയാണ് നാടക രംഗത്തെത്തിയത്. പിന്നീട് യവനിക കാസര്‍കോട്, നടന, അപൂര്‍വ കലാവിദറു എന്നീ നാടക സംഘങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചു. പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിരുന്നു.

പ്രമുഖ നാടക പ്രവര്‍ത്തകന്‍ പി മുരഹരി അന്തരിച്ചു

കര്‍ണാടകയിലെ പ്രശസ്തമായ നീനാസത്തില്‍ നിന്ന് നാടകത്തില്‍ ശാസ്ത്രീയ പരിശീലനം നേടിയ മുരഹരി നിരവധി തുളു, കന്നഡ, മലയാളം നാടകങ്ങളുടെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞപ്പോഴും നാടക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. നാലുവര്‍ഷമായി മംഗളൂരു കേന്ദ്രീകരിച്ചായിരുന്നു നാടകപ്രവര്‍ത്തനം. തീയേറ്ററിനെ കുറിച്ച് പഠിക്കുന്ന സ്‌കൂള്‍ - കോളജ് വിദ്യാര്‍ത്ഥികളുടെ പ്രധാന ആശ്രയകേന്ദ്രമായ മൂടംബയലിലെ ജനപദനാടക സംഘത്തിന്റെ ശബ്ദവും വെളിച്ചവുമായിരുന്നു മുരഹരി.

അഭിനയത്തിനും സംവിധാനത്തിനും പുറമെ വസ്ത്രാലങ്കാരം - കലാസംവിധാന രംഗത്തും മുരഹരി ഏറെ ശ്രദ്ധിക്കപ്പെട്ടു. പാഴ്‌വസ്തുക്കള്‍ കൊണ്ട് നാടക സാമഗ്രികള്‍ നിമിഷനേരം കൊണ്ട് നിര്‍മിക്കാനുള്ള പ്രത്യേക കഴിവും മുരഹരിക്കുണ്ടായിരുന്നു. തിരക്കഥാരംഗത്തും സജീവമായിരുന്നു. കാസര്‍കോട് കേന്ദ്രീകരിച്ച് ചിത്രീകരിച്ച ഭകാവള' എന്ന ഡോക്യുമെന്ററിയില്‍ ശ്രദ്ധേയമായ റോള്‍ കൈകാര്യം ചെയ്തിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന ദേശീയ നാടകോത്സവമടക്കം നിരവധി നാടക കളരികളിലും നാടക ഉത്സവങ്ങളിലും പങ്കെടുത്തിട്ടുണ്ട്. നാടക രംഗത്തെ പ്രമുഖരുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന മുരഹരി നല്ലൊരു സുഹൃദ്ബന്ധത്തിനും ഉടമയായിരുന്നു. നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ മുരഹരിയെ ജില്ലാ ഭരണകൂടം ആദരിച്ചിട്ടുണ്ട്.

ചന്തു - ശാരദ ദമ്പതികളുടെ മകനാണ്. ഏകമകന്‍: പ്രമത്ത്. സഹോദരങ്ങള്‍: രാജേന്ദ്രന്‍, കിരണ്‍, സന്ധ്യ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Obituary, Drama, Actor, P Murahari, Anangoor, Kappivalappu.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia