ദേലംപാടിയിലെ മുസ്ലിം ലീഗ് നേതാവ് പി അബ്ദുര്‍ റസാഖ് ഹാജി നിര്യാതനായി
Aug 29, 2017, 21:04 IST
പള്ളത്തൂര്‍: (www.kasargodvartha.com 29.08.2017) ദേലംപാടി പഞ്ചായത്ത് മുസ്‌ലിം ലീഗ് മുന്‍ പ്രസിഡന്റും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന പള്ളത്തൂരിലെ പി അബ്ദുര്‍ റസാഖ് ഹാജി (42) നിര്യാതനായി. നിലവില്‍ പള്ളത്തൂര്‍ ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും മാടനൂര്‍ നൂറുല്‍ ഹുദാ ഇസ്ലാമിക് അക്കാദമി വൈസ് പ്രസിഡന്റുമാണ്.
ദേലംപാടി പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലേയും സാമൂഹിക - സാംസ്‌കാരിക - മതപരമായ കാര്യങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. മുസ്‌ലിം ലീഗിലൂടെ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായ പി അബ്ദുര്‍ റസാഖ് ഹാജി ദേലംപാടി പഞ്ചായത്തിനകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഓടിനടന്നിരുന്നു. ഉള്‍പ്രദേശങ്ങളിലേക്ക് റോഡുകള്‍ ഉണ്ടാക്കാനും വൈദ്യുതി എത്തിക്കാനും എന്നും മുന്‍പന്തിയില്‍ നിന്നു പ്രവര്‍ത്തിച്ചു.
പരേതനായ പള്ളത്തൂര്‍ ഫക്രുദ്ദീന്‍ ഹാജിയുടെയും ആഇശയുടെയും മകനാണ്. ഭാര്യ: സുബൈദ, മക്കള്‍: സുല്‍ഫ, സൈഫ, ഖദീജ, സാഹിദ് (വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: മുഹമ്മദ് അഷ്‌റഫ്, ബീവി, ഖദീജ, ആമിന, നഫീസ, റുഖിയ.
മൃതദേഹം ബുധനാഴ്ച രാവിലെ ഒമ്പതു മണിക്ക് പള്ളത്തൂര്‍ ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. അബ്ദുര്‍ റസാഖ് ഹാജിയുടെ നിര്യാണത്തില്‍ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ്, കെ എം സി സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Obituary, Muslim-league, Leader, P Abdul Razak Haji, Delampady.