വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 അന്യസംസ്ഥാന തൊഴിലാളികള്‍ മുങ്ങിമരിച്ചു
Oct 18, 2016, 21:20 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18/10/2016) വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മുങ്ങിമരിച്ചു. രാജസ്ഥാന്‍ സ്വദേശി രേഖാറാം (23), ജോര്‍ദ്പൂര്‍ സ്വദേശി എല്ലാറാം (19) എന്നിവരാണ്് മരിച്ചത്. കാഞ്ഞങ്ങാട് കാരാക്കോട് സോളാര്‍ പാര്‍ക്ക് നിര്‍മാണ തൊഴിലാളിയായിരുന്നു ഇരുവരും.
ചൊവ്വാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞു പാര്‍ക്കിനടുത്ത വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയതായിരുന്നു. കാഞ്ഞങ്ങാട് നിന്നും അഗ്നിശമന സേനയെത്തിയാണ് മൃതദേഹം കരയ്‌ക്കെടുത്തത്. അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords : Death, Hospital, Kanhangad, Kasaragod, Obituary, Rajastan, Rekaram.

(UPDATED)