city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിയന്ത്രണം വിട്ട ടോറസ് ലോറി ഓട്ടോറിക്ഷയിലിടിച്ചു മറിഞ്ഞു അമ്മയും മകളും തൽക്ഷണം മരിച്ചു, മൂന്നുപേർക്ക് ഗുരുതരം

പൊയ്നാച്ചി: (www.kasargodvartha.com 21.01.2018) നിയന്ത്രണം വിട്ട ടോറസ് ലോറി ഓട്ടോറിക്ഷയിലിടിച്ചു മറിഞ്ഞു രണ്ടുപേർ ദാരുണമായി മരിച്ചു. ഓട്ടോ റിക്ഷ ഡ്രൈവർ, ലോറിക്ലീനർ എന്നിവരുൾപ്പെടെ  നാലുപേർക്ക് പരുക്കേറ്റു. ദേശീയപാതയിൽ പുലർച്ചെ നാലരമണിയോടെയാണ് സംഭവം. ചട്ടഞ്ചാൽ ബെണ്ടിച്ചാൽ കനിയംകുണ്ടിലെ രാജന്റെ ഭാര്യ ശോഭ(32), മകൾ വിസ്മയ (13) എന്നിവരാണ് മരിച്ചത്. രാജനെ(37)യും ഓട്ടോ റിക്ഷ ഡ്രൈവർ കനിയംകുണ്ടിലെ അബ്ദുൽ ഖാദർ (45), ലോറി ക്ലീനർ, ഡ്രൈവർ എന്നിവരെയും പരുക്കുകളോടെ ചെങ്കള ഇ കെ നായനാർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിൽ ലോറി ഡ്രൈവർ ഒഴിച്ച് മറ്റുമൂന്നുപേരുടെയും പരുക്ക് ഗുരുതരമാണ്.

നിയന്ത്രണം വിട്ട ടോറസ് ലോറി ഓട്ടോറിക്ഷയിലിടിച്ചു മറിഞ്ഞു അമ്മയും മകളും തൽക്ഷണം മരിച്ചു, മൂന്നുപേർക്ക് ഗുരുതരം


കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും മംഗലാപുരത്തേക്ക് റബർ ഷീറ്റ് കയറ്റി പോകുകയായിരുന്ന എം എച്ച് 09 സി ഡബ്ല്യു 3177 നമ്പർ ടോറസ് ലോറി, പുല്ലൂരിലേക്ക് പോകുകയായിരുന്ന കെ എൽ 14 എൽ 1746 നമ്പർ ഓട്ടോറിക്ഷയിലിടിച്ചാണ് അപകടമുണ്ടായത്. ഇടിയിയുടെ ആഘാതത്തിൽ ലോറിയും ഓട്ടോറിക്ഷയും റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. ലോറിയുടെ അടിയിൽപെട്ട് ഓട്ടോറിക്ഷ ചതഞ്ഞരഞ്ഞിരുന്നു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന രാജനും ഡൈവർ അബ്ദുൽ ഖാദറും വീഴ്ചയ്ക്കിടെ പുറത്തേക്ക് തെറിച്ചിരുന്നു. ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

നിയന്ത്രണം വിട്ട ടോറസ് ലോറി ഓട്ടോറിക്ഷയിലിടിച്ചു മറിഞ്ഞു അമ്മയും മകളും തൽക്ഷണം മരിച്ചു, മൂന്നുപേർക്ക് ഗുരുതരം

വിവരമറിഞ്ഞെത്തിയ നാട്ടുകാരും പൊലീസും ഫയർഫോർസും രക്ഷാപ്രവർത്തനം നടത്തിയത്. ജില്ലാപോലീസ് ചീഫ് കെ ജി സൈമൺ, വിദ്യാനഗർ സി ഐ ബാബു പെരിങ്ങേത്ത് തുടങ്ങിയവരും സ്ഥലത്തെത്തി. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ച വിസ്മയ.

Photo: Noushad Kannambally

Updated

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Lorry collided and overturned into auto rickshaw, 2 dead.
Keywords: Poinachi, Accident, Lorry, Taurus, Kerala, Kasaragod, Accident, Shobha, Vismaya, Rajan
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia