തൊട്ടില്‍ കെട്ട് ചടങ്ങിന്റെ പിറ്റേന്ന് ഒരുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
Sep 11, 2015, 09:30 IST
തളങ്കര: (www.kasargodvartha.com 11/09/2015) തൊട്ടില്‍ കെട്ട് ചടങ്ങിന്റെ പിറ്റേദിവസം പിഞ്ചുകുഞ്ഞ് മരിച്ചു. കീഴൂരിലെ നൗഷാദ് - സഫ്‌വാന ദമ്പതികളുടെ കുഞ്ഞ് സെഹിം അബ്ദുല്ലയാണ് മരിച്ചത്. സെഹീമിന്റെ തൊട്ടില്‍ കെട്ട് ചടങ്ങ് വ്യാഴാഴ്ചയാണ് നടന്നത്. തായലങ്ങാടിയിലെ മാതാവിന്റെ വീട്ടില്‍വെച്ചായിരുന്നു ചടങ്ങ് നടന്നത്. ചടങ്ങില്‍ ബന്ധുക്കളെല്ലാം സംബന്ധിച്ചിരുന്നു.
വെള്ളിയാഴ്ച രാവിലെ കുഞ്ഞിന് പെട്ടെന്ന് അസ്വസ്ഥത കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എട്ടാംമാസത്തിലാണ് കുട്ടി ജനിച്ചതെങ്കിലും ആരോഗ്യവാനായിരുന്നു. പിഞ്ചുകുഞ്ഞിന്റെ ആകസ്മിക മരണം ബന്ധുക്കളേയും നാട്ടുകാരെയും ഒരേപോലെ ദു:ഖത്തിലാഴ്ത്തി.
ദമ്പതികളുടെ ആദ്യത്തെ കണ്‍മണിയാണ് സെഹിം അബ്ദുല്ല. മരണവിവരമറിഞ്ഞ് ഗള്‍ഫിലുള്ള പിതാവ് നൗഷാദ് വെള്ളിയാഴ്ച നാട്ടിലെത്തും. മൃതദേഹം തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Also Read:
കന്നട സാഹിത്യകാരന്‍ കെ.എസ്. ഭഗവാന് വധഭീഷണി
Keywords : Kasaragod, Kerala, Obituary, Thalangara, Hospital, House, Kizhur, Sehim Abdulla.