Accident | ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് കാസർകോട് സ്വദേശി മരിച്ചു
● കാസർകോട് മേൽപറമ്പ് സ്വദേശി ജിതിൻ മാവിലയാണ് മരിച്ചത്.
● സിവിൽ എൻജിനീയറായി ജോലി ചെയ്തു വരികയായിരുന്നു ജിതിൻ.
● മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സലാല: (KasargodVartha) ഒമാനിലെ സലാലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാസർകോട് മേൽപറമ്പ് ഇടവുങ്കാൽ ചാത്തങ്കൈയിലെ ദാമോദരൻ്റെ മകൻ ജിതിൻ മാവില (30) ആണ് മരിച്ചത്. സാദ മേൽപാലത്തിൽ ചൊവ്വാഴ്ച വൈകീട്ട് 6.30 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.
ഉടനെ തന്നെ സലാല സുൽത്വാൻ ഖാബൂസ് അശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിവിൽ എൻജിനീയറായി ജോലി ചെയ്ത് വരികയായിരുന്നു യുവാവ്.
മൃതദേഹം സുൽത്വാൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾക്ക് ശേഷം മൃതേദേഹം നാട്ടിലെത്തിക്കും.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?
Young man from Kasaragod, Jithin Mavila (30), died in a car collision in Salalah, Oman. The accident occurred on Tuesday evening. He was working as a civil engineer.
#OmanAccident, #Kasaragod, #RoadAccident, #Death, #Salalah, #CivilEngineer