ബസ് കയറാന്‍ പോകുമ്പോള്‍ അതേ ബസിടിച്ച് വൃദ്ധന് മരിച്ചു
Nov 9, 2012, 12:59 IST
കാസര്‍കോട്: ബസ് കയറാന്‍ പോകുമ്പോള്‍ അതേ ബസിടിച്ച് വൃദ്ധന് മരിച്ചു. കുതിരപ്പാടി ടെമ്പിള്‍ റോഡ് ഗഡ്ഡിഗെ ഹൗസിലെ ശങ്കരപാട്ടാളി (75) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9.30 മണിയോടെ കുതിരപ്പാടി ബസ് സ്റ്റോപ്പിനു സമീപത്താണ് അപകടം.
ബസുവരുന്നത് കണ്ട് ബസില്‍ കയറാന്‍ മുന്‍വശത്തുകൂടി പോകുമ്പോള്‍ പെട്ടന്ന് ബസ് മുന്നോട്ട് എടുത്തപ്പോഴാണ് അപകടമുണ്ടായത്. കാസര്‍കോട്-സീതാംഗോളി റൂട്ടിലോടുന്ന സക്കീര്‍ ബസാണ് അപകടം വരുത്തിയത്. ഉടന്‍തന്നെ ബസ് നിര്‍ത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തേയിയാണ് ഭാര്യ. മക്കള്‍: അപ്പയ്യ പാട്ടാളി (കിന്‍ഫ്ര സെക്യൂരിറ്റി), രവി, (ഡ്രൈവര്‍), ശാരദ, പരേതരായ ശ്രീധര, കുസുമ. മരുമക്കള്‍: സുബ്ബയ്യ പാട്ടാളി, സരോജിനി, ഭവാനി, ശ്രീമതി. മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Keywords: Kasaragod, Bus, Accident, Obituary, Kerala, Malayalam News, Shangarapattaly