തോട്ടിലെ ഒഴുക്കില്‍പ്പെട്ട് വൃദ്ധ മരിച്ചു
Aug 11, 2012, 00:31 IST
കരിന്തളം: കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോവുകയായിരുന്ന വൃദ്ധ തോട്ടിലെ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കരിന്തളം കോളംകുളം ഓമനങ്ങാനത്തെ കെ വി കല്യാണി (70) യാണ് വെള്ളിയാഴ്ച രാവിലെ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ തോട് മുറിച്ചു കടക്കുകയായിരുന്ന കല്യാണി ഒഴുക്കില്‍പ്പെടുകയായിരുന്നു.
ശക്തമായ വെള്ളച്ചാട്ടവും താഴ്ചയുമുള്ള തോട്ടിലൂടെ കല്യാണി ഒഴുകിപ്പോവുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് താഴ്ചയില്‍ നിന്നും കല്യാണിയുടെ മൃതദേഹം കണ്ടെത്തിയത്. കല്യാണിയുടെ ഭര്‍ത്താവ് അമ്പൂഞ്ഞി നേരത്തെ മരണപ്പെട്ടിരുന്നു.
നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍: കെ വി കുഞ്ഞികൃഷ്ണന്‍, തങ്കമണി (നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രി), കെ വി പത്മനാഭന്‍ (അധ്യാപകന്‍).

Keywords: Old women, Obitury, Karinthalam, Kasaragod.