എന്‍.വൈ.എല്‍ നേതാവ് ഏര്‍വാടിയിലേക്കുള്ള യാത്രാമധ്യേ ട്രെയിനില്‍ കുഴഞ്ഞു വീണ് മരിച്ചു
Dec 24, 2013, 21:53 IST
കാസര്‍കോട്: എന്‍.വൈ.എല്‍ നേതാവ് തമിഴ്‌നാട്ടിലെ ഏര്‍വാടിയിലേക്കുള്ള യാത്രാമധ്യേ ട്രെയിനില്‍ കുഴഞ്ഞു വീണ് മരിച്ചു. നാഷണല്‍ യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം ചൗക്കി അസാദ് നഗറിലെ അബ്ദുല്‍ ജബ്ബാര്‍(36) ആണ് ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ മരിച്ചത്.
ചൗക്കി സ്വദേശി സുലൈമാന്‍ എന്ന സുഹൃത്തിനോടൊപ്പമാണ് അബ്ദുല്‍ ജബ്ബാര്‍ ഏര്‍വാടിയിലേക്ക് പോയത്. തമിഴ്‌നാട്ടിലെ ഈറോഡില്‍ വെച്ച് ജബ്ബാറിന് നെഞ്ചുവേദന അനുഭവപ്പെടുകയും, പേഖവു പേപ്പര്‍മില്‍ ജംഗഷനിലെത്തുമ്പോള്‍ ചര്‍ദ്ദിക്കുകയും അവിടെതന്നെ കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മരണവിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുകളും ഈ റോഡിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കൂടെയുണ്ടായിരുന്ന സുലൈമാനാണ് വിവരം നാട്ടിലറിയിച്ചത്.
ടി.എച്ച് അബ്ദുല്ല-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: റുഖിയ. മക്കള്‍: ജംഷീര്‍, ഖമറുദ്ദീന്‍, തസ്‌രീഫ. സഹോദരങ്ങള്‍: ഫാത്വിമ, ഖൈറുന്നിസ.
അബ്ദുല്‍ ജബ്ബാറിന്റെ മരണത്തില്‍ എന്‍.വൈ.എല്‍ ജില്ലാ നേതാക്കളായ റഹീം ബെണ്ടിച്ചാല്‍, സിദ്ദീഖ് ചേരങ്കൈ, നൗഷാദ് എരിയാല്‍, സിദ്ദീഖ് ചെങ്കള, അബ്ദുര്‍ റഹ്മാന്‍ തെരുവത്ത് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kerala, Kasaragod, NYL, Abdul Jabbar, Chowki, Azad Nagar, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752