ജോലിസ്ഥലത്ത് നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ ട്രെയിനിന്റെ വാതിൽപടിയിൽ നിന്നും താഴേക്കുവീണ് നഴ്‌സിന് ദാരുണാന്ത്യം
Jun 17, 2021, 19:04 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.06.2021) മുംബൈയിൽ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ ട്രെയിനിന്റെ വാതിൽപടിയിൽ നിന്നും താഴേക്കുവീണ് നഴ്‌സിന് ദാരുണാന്ത്യം. പാലക്കാട് ആലത്തൂര്‍ വടക്കുംച്ചേരിയിലെ ജോയി ജോസഫിന്റെ മകന്‍ ഷിജോ ജോയി (33) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ഇഖ്ബാല്‍ റെയിൽവേ ഗേറ്റിനു സമീപം വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നത്.
മുംബൈയിലെ ആശുപത്രിയില്‍ നഴ്‌സായ ഷിജോ നേത്രാവതി എക്‌സ്പ്രസിൽ നാട്ടിലേക്ക് വരികയായിരുന്നു. ട്രെയിനിൽ നിന്ന് ഒരാള്‍ വീഴുന്നതിന് ദൃക്സാക്ഷികളായ നാട്ടുകാരിൽ ചിലർ ഹൊസ്ദുർഗ് പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സ് എത്തിച്ച് യുവാവിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരിച്ച ഷിജോ അവിവാഹിതനാണ്. പൊലീസ് വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ആലത്തൂരിൽ നിന്നും ഷിജോയുടെ ബന്ധുക്കള്‍ കാഞ്ഞങ്ങാട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്. മൃതദേഹം ജില്ലാ ആശുപത്രി മോർചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
< !- START disable copy paste --> മരിച്ച ഷിജോ അവിവാഹിതനാണ്. പൊലീസ് വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ആലത്തൂരിൽ നിന്നും ഷിജോയുടെ ബന്ധുക്കള്‍ കാഞ്ഞങ്ങാട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്. മൃതദേഹം ജില്ലാ ആശുപത്രി മോർചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: Kerala, Kasaragod, News, Nurse, Died, Death, Obituary, Train, Mumbai, Police, Hosdurg, Kanhangad, Ambulance, Top-Headlines, Nurse fell from the door of the train on his way home from work.