city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രമുഖ പണ്ഡിതന്‍ എന്‍.എം. അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ ചെമ്പിരിക്ക അന്തരിച്ചു

മേല്‍പറമ്പ്: (www.kasargodvartha.com 28.12.2014) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ താലൂക്ക് മുശാവറ പ്രസിഡണ്ടും പ്രമുഖ പണ്ഡിതനുമായ ചെമ്പിരിക്കയിലെ എന്‍.എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ (70) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. കുറച്ചു കാലമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാലപ്പാട് തറവാട്ടിലെ പരേതരായ മമ്മുഞ്ഞി-ആസിയമ്മ ദമ്പതികളുടെ മകനാണ്.

പരേതനായ താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ ശിഷ്യനായിരുന്ന എന്‍.എം. ഉസ്താദ് 1969 ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി. ഉള്ളാള്‍, മംഗലാപുരം അശ്അരിയ്യ കോളജ്, പുത്തിഗെ മുഹിമ്മാത്ത്, മാവിലാകടപ്പുറം, കിന്യ, ബെണ്ടിച്ചാല്‍, പള്ളിക്കര മുക്കൂട്, പൂച്ചക്കാട്, മഞ്ഞനാടി ജുമാ മസ്ജിദ് തുടങ്ങിയ സ്ഥലങ്ങളില്‍ ദീര്‍ഘകാലം മുദരിസായ അദ്ദേഹം ദേളി ജാമിഅ സഅദിയ്യ കമ്മറ്റിയംഗവും അവിടെ ക്ലാസ്സുകള്‍ക്കു നേതൃത്വവും വഹിച്ചിരുന്നു.

ദര്‍സ് രംഗത്ത് അമ്പത്താണ്ട് പൂര്‍ത്തിയാക്കിയ എന്‍.എം. അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ക്ക് ശിഷ്യഗണങ്ങളുടെയും പൗരാവലിയുടെയും നേതൃത്വത്തില്‍ മഞ്ഞനാടിയില്‍ ഈയടുത്ത് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. കര്‍മശാസ്ത്രത്തിലും ഗോളശാസ്ത്രത്തിലും നിപുണനായിരുന്ന അദ്ദേഹം തയ്യാറാക്കിയ നിസ്‌ക്കാര സമയ പട്ടികയാണ് നിരവധി മഹല്ലുകളില്‍ അവലംബമാക്കുന്നത്. നിരവധി പ്രഗല്‍ഭ പണ്ഡിതരുടെ ഗുരുനാഥനാണ്.

ഭാര്യ: ആയിഷ. മക്കള്‍: മുഹമ്മദ് സാലിം (ഖത്തര്‍), അബ്ദുശുക്കൂര്‍ ഇര്‍ഫാനി ചെമ്പരിക്ക (പ്രഗല്‍ഭ മദ്ഹു ഗാനാലാപകന്‍, ലെക്ച്വറര്‍ സഅദിയ്യ), മുഹമ്മദ് ശാക്കിര്‍ (പി.ജി വിദ്യാര്‍ത്ഥി, എറണാകുളം), സുഹ്‌റാബി, മൈമൂന, മുഹ്‌സിന, സുമയ്യ, സഹ് ല (10-ാം തരം വിദ്യാര്‍ത്ഥി, ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), പരേതരായ അബ്ദുസമ്മദ്, സുബൈദ.

മരുമക്കള്‍: ബഷീര്‍ എരുതുംകടവ് (ദുബൈ), മുനീര്‍ ബാഖവി തുരുത്തി ദുബൈ (എസ്.എസ്.എഫ്. മുന്‍ ജില്ലാ പ്രസിഡണ്ട്), ഉമറുല്‍ ഫാറൂഖ് മദനി മച്ചംപാടി (എസ്.എസ്.എഫ്. മുന്‍ താലൂക്ക് പ്രസിഡണ്ട്, ദാറുല്‍ ഇര്‍ഷാദ് കര്‍ണാടക ലെക്ച്വറര്‍), മഹ്മൂദ് ലത്വീഫി പഴയകടപ്പുറം, ഫാത്വിമത്ത് സ്വാബിറ ചേരൂര്‍, ആഫിയത്ത് മുഹ്‌സിന മാന്യ.

സഹോദരങ്ങള്‍: അഹ് മദ് കാഞ്ഞങ്ങാട് (വ്യാപാരി), പരേതരായ അബ്ദുല്ല, മൊയ്തു, അബ്ദുല്‍ ഖാദര്‍, ഉമ്മാലിയുമ്മ തളങ്കര.

ഖബറടക്കം 12 മണിയോടെ ചെമ്പിരിക്ക ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍.

എന്‍.എം. അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാരുടെ നിര്യാണത്തില്‍ സമസ്ത പ്രസിഡണ്ട് നൂറുല്‍ ഉലമ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ഖമറുല്‍ ഉലമ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ട്്, എം. അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍, ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളംങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി തുടങ്ങിയവര്‍ അനുശോചിച്ചു.
പ്രമുഖ പണ്ഡിതന്‍ എന്‍.എം. അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ ചെമ്പിരിക്ക അന്തരിച്ചു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia