കളിതമാശ പറഞ്ഞ് അമ്മവാന്റെ മകനൊപ്പം വീട്ടില്‍ നിന്നിറങ്ങി; പിന്നാലെയെത്തിയത് മരണവാര്‍ത്ത, നിഷാന്തിന്റെ ദാരുണ മരണം നാടിനെ ഞെട്ടിച്ചു
Jan 29, 2019, 21:13 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.01.2019) നിഷാന്തിന്റെ ദാരുണ മരണം ചെമ്മട്ടംവയല്‍ ആലയി പ്രദേശത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. അടമ്പിലെ നാരായണന്‍-ശാരദ ദമ്പതികളുടെ മകന്‍ നിഷാന്ത് രാവിലെ കളി തമാശ പറഞ്ഞ് അമ്മാവന്റെ മകന്‍ ദീപേഷിനോടൊപ്പം വീട്ടില്‍ നിന്നിറങ്ങിയതാണ്. വൈകിട്ട് മൂന്നു മണിക്ക് ബൈക്കപകടത്തില്‍ മരണപ്പെട്ടുവെന്ന വാര്‍ത്തയാണ് നാട്ടില്‍ പിന്നീട് അറിഞ്ഞത്.
ഒരാഴ്ച്ച മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ നിഷാന്ത് ദീപേഷിനോടൊപ്പം ബൈക്കില്‍ സുഹൃത്തിനെ കണ്ട് തിരിച്ചു വരുമ്പോള്‍ അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് വെച്ചാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ബസിടിച്ച് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കില്‍ നിഷാന്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: രാജി. മക്കള്‍: അനുരാജ്, നിരഞ്ജന്‍. ഏക സഹോദരി നിഷ. പരിക്കേറ്റ ദീപേഷ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Nishanth's death; natives shocked, Kanhangad, Kasaragod, News, Accident, Bike-Accident, Obituary.