ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് വാഹനാപകടത്തില്‍ മരണപ്പെട്ടു
Oct 9, 2012, 12:52 IST
നീലേശ്വരം: ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് നീലേശ്വരത്തെ എം. ഗോപിനാഥന്‍ നായര്‍ (49) വാഹനാപകടത്തില്‍ മരണപ്പെട്ടു.
പരേതനായ മുതിരക്കാല്‍ രാഘവന്‍ നായര്‍-മൈലിട്ട മാധവിയമ്മ ദമ്പതികളുടെ മകനാണ്. തിങ്കളാഴ്ച രാത്രി 10 മണിയോടെ ദേശീയപാതയില്‍ നിടുങ്കണ്ട വളവിനടുത്ത് വെച്ച് ഗോപി സഞ്ചരിച്ച കൈനറ്റിക് ഹോണ്ടയില്‍ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. അപകടത്തെ തുടര്‍ന്ന് ഏറെ നേരം റോഡില്‍ കിടന്ന ഗോപിനാഥനെ സമീപവാസികള്‍ നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരം ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ക്ലര്‍ക്ക് ദയാവതിയാണ് ഭാര്യ. മക്കള്‍: അശ്വിന്‍ ജി നായര്‍ (ഡിഗ്രിവിദ്യാര്‍ത്ഥി നെഹ്‌റുകോളേജ് പടന്നക്കാട്), ശ്രീദേവി ജി നായര്‍ (പ്ലസ് ടു വിദ്യാര്‍ത്ഥിനി രാജാസ് ഹയര്‍ സെക്കന്‍ഡറി), സഹോദരങ്ങള്‍: ഇന്ദിര, വിനോദ് (ദുബൈ) എം.ചന്ദ്രന്‍ (നവോദയ ട്രാവല്‍സ് നീലേശ്വരം), പരേതനായ എം.വിജയന്‍.

Keywords: Obituary, Accident, Nileshwaram, Kasaragod, Kerala, M. Gopinathan Nair, Basketball Association District President