city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീ­ലേ­ശ്വ­രം സ്വ­ദേശി ട്രെയിനില്‍ നി­ന്ന് വീണു മ­രി­ച്ചു

നീ­ലേ­ശ്വ­രം സ്വ­ദേശി ട്രെയിനില്‍ നി­ന്ന് വീണു മ­രി­ച്ചു
കാസര്‍­കോ­ട്: നീ­ലേ­ശ്വ­രം സ്വ­ദേ­ശിയെ ട്രെയിനില്‍ നി­ന്ന് വീണ് മരിച്ചനിലയില്‍ ക­ണ്ടെത്തി. മൊഗ്രാല്‍ പി വി എസ് റോ­ഡിലെ മുഹിയുദ്ദീന്‍ പള്ളിക്കു സമീപത്തെ താമസക്കാ­രനും നീലേശ്വരം തീര്‍ത്ഥങ്കര സ്വ­ദേ­ശി­യുമായ അബൂബക്കര്‍ മൗലവി (60) ആണ് മരിച്ച­ത്.

നീ­ലേ­ശ്വര­ത്ത് നിന്നും കാസര്‍­കോ­ട് ഭാ­ഗ­ത്തേ­ക്ക് വ­രി­ക­യാ­യി­രു­ന്നു അ­ബൂ­ബ­ക്കര്‍ മു­സ്ല്യാര്‍. വൈകുന്നേരം അഞ്ചരയോടെ കളനാട് തുരങ്ക­ത്തിനു സമീപമാണ് അപക­ടം. കോഴിക്കോട് മ­ട­വൂര്‍ സെന്ററിന്റെ തൃക്കരി­പ്പൂര്‍-­ചെറുവ­ത്തൂര്‍ മേഖലാ റിസീവറായിരു­ന്നു ­അ­ബൂ­ബ­ക്കര്‍ മു­സ്ല്യാര്‍.

തീവണ്ടിയില്‍നിന്നും ഒരാള്‍ തെ­റിച്ച് വീഴുന്നത് കണ്ടതാ­യി ദൃ­ക്‌­സാ­ക്ഷികള്‍ റെയില്‍വേ സ്‌റ്റേഷനില്‍ അറിയിച്ചിരുന്നു. തു­ടര്‍­ന്ന് ന­ടത്തി­യ അ­ന്വേ­ഷ­ണ­ത്തി­ലാണ് കളനാട് തുരങ്കത്തിനു
സ­മീ­പ­മം മൃ­ത­ദേഹം ക­ണ്ടെ­ത്തി­യത്. ഇതേതുടര്‍ന്ന് റെയില്‍വേ പോലീ­സെത്തി മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയി­ലേക്ക് മാ­റ്റി.

വിവി­ധ സ്ഥ­ല­ങ്ങ­ളില്‍ മ­ദ്ര­സാ അ­ധ്യാ­പ­ക­നായി ജോ­ലി­ചെ­യ്­തി­രുന്നു. മൊ­ഗ്രാല്‍ സ്വ­ദേ­ശി അം­ബി­ലി­യാ­സ് മ­മ്മി­ഞ്ഞി­യു­ടെ മ­കള്‍ ഖ­ദീ­ജ­യാ­ണ് ഭാര്യ. മക്കള്‍: ആഇ­ശ, ഫാ­ത്വിമ.

Keywords:  Kasaragod, Nileshwaram, Train, Accident, Police, Kalanad, Obituary, Accident, Kerala, Malayalam News, Aboobacker Moulavi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia