നെല്ലിക്കുന്നിലെ കെ എക്‌സ് മുഹമ്മദലി നിര്യാതനായി
Feb 17, 2016, 17:17 IST
നെല്ലിക്കുന്ന്: (www.kasargodvartha.com 17/02/2016) മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ നെല്ലിക്കുന്നിലെ കെ എക്‌സ് മുഹമ്മദലി (63) നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അഞ്ചുദിവസം മുമ്പ് മംഗളൂരു ഫാതര്‍ മുള്ളെഴ്്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ബുധനാഴ്ച വൈകീട്ടോടെയാണ് മരണം.
കാസര്‍കോട്ടെയും നെല്ലിക്കുന്നിലെയും സാംസ്‌കാരിക സാമൂഹ്യ മണ്ഡലങ്ങളില്‍ നിറ സാനിധ്യമായിരുന്നു. നേരത്തെ വ്യാപാരിയായിരുന്നു. നെല്ലിക്കുന്ന് മുപ്പത്തിനാലാം വാര്‍ഡ് മുസ്ലീം ലീഗ് പ്രസിഡണ്ട്, അന്‍വാറുല്‍ ഉലൂം എ യു പി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ഭാരവാഹി, സ്‌കൂള്‍ പി ടി എ കമ്മിറ്റി ഭാരവാഹി, നെല്ലിക്കുന്ന് ജങ്ഷന്‍ നൂര്‍മസ്ജിദ് ജോ. സെക്രടറി, തളങ്കര ഗവ.മുസ്ലീം ഹൈസ്‌കൂള്‍ ഒ എസ് എ കമ്മിറ്റി ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
പരേതനായ അബൂബക്കറിന്റെയും ആസ്യാബിയുടെയും മകനാണ്. ഭാര്യ: സല്‍മ. മക്കള്‍: സഫീര്‍, ഫൈസല്‍. സഫീന. മരുമകന്‍: സാദിക്ക് എരിയാല്‍ (ബഹ്‌റൈന്‍), സഹോദരങ്ങള്‍: അബ്ദുല്‍ ഹമീദ്, അബ്ബാസ്, ബഷീര്‍, സുഹറ, മൈമൂന, ജമീല. മൃതദേഹം വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ നെല്ലിക്കുന്ന് മുഹ്‌യുദ്ധീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords: Nellikunnu KX Muhammedali passes away, Nellikunnu, Kerala, Obituary.