Died | വ്യാപാരിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചതിന് പിന്നാലെ മരണവീട്ടിലേക്ക് പോവുകയായിരുന്ന അയൽവാസിയായ വീട്ടമ്മ രക്തം ഛർദിച്ച് മരിച്ചു
Jan 20, 2023, 12:39 IST
വിദ്യാനഗർ: (www.kasargodvartha.com) വ്യാപാരിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചതിന് പിന്നാലെ മരണവീട്ടിലേക്ക് പോവുകയായിരുന്ന അയൽവാസിയായ വീട്ടമ്മ രക്തം ഛർദിച്ച് മരിച്ചു. നായന്മാർമൂല പടിഞ്ഞാർ മൂലയിലെ മുനീർ (35), നഫീസ (50) എന്നിവരാണ് മരിച്ചത്. കോഴി വ്യാപാരിയും റിയൽ എസ്റ്റേറ്റ് ഇടപാടുകാരനുമായ മുനീർ വ്യാഴാഴ്ച രാത്രി 12 മണിയോടെ നായന്മാർമൂല ടൗണിൽ വച്ചാണ് കുഴഞ്ഞുവീണത്. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
മൃതദേഹം വീട്ടിൽ എത്തിച്ചതോടെ നിലവിളി കേട്ടാണ് ഉറക്കത്തിലായിരുന്ന അയൽവാസിയായ നഫീസ ഉണർന്നെഴുന്നേറ്റത്. വിവരം അറിഞ്ഞു മുനീറിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ വഴിയിൽ വെച്ച് രക്തം ഛർദിച്ച് മരിക്കുകയായിരുന്നു. ഒരു വളപ്പിലാണ് രണ്ട് വീടുകളും സ്ഥിതി ചെയ്യുന്നത്. മണിക്കൂറുകൾക്കിടയിൽ ഉണ്ടായ ഇരട്ട മരണം നാടിനെ ദുഃഖത്തിലാഴ്ത്തി. മുസ്‌ലിം ലീഗിന്റെ സജീവ പ്രവർത്തകനും റിയൽ എസ്റ്റേറ്റ് യൂണിയൻ (എസ് ടി യു) സംസ്ഥാന സെക്രടറിയുമാണ് മുനീർ. കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ കെ എം ശാജിയുമൊത്ത് മുനീർ എടുത്ത ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
നായന്മാർമൂല പടിഞ്ഞാർമൂലയിലെ ഹുസൈനാർ - ഫാത്വിമ ദമ്പതികളുടെ മകനാണ് മുനീർ.
ഭാര്യ: നഫീസ അടൂർ. മൂന്ന് മക്കളുണ്ട്.
പടിഞ്ഞാർമൂലയിലെ പരേതനായ മൂസയുടെ ഭാര്യയാണ് നഫീസ.
മക്കൾ: ഹാശിം (ദുബൈ), അമാനുല്ല, ഇസ്‌ഹാഖ്, അനീസ, ആശിഫ. മരുമകൾ: സഫീറ.
നായന്മാർമൂല പടിഞ്ഞാർമൂലയിലെ ഹുസൈനാർ - ഫാത്വിമ ദമ്പതികളുടെ മകനാണ് മുനീർ.
ഭാര്യ: നഫീസ അടൂർ. മൂന്ന് മക്കളുണ്ട്.
പടിഞ്ഞാർമൂലയിലെ പരേതനായ മൂസയുടെ ഭാര്യയാണ് നഫീസ.
മക്കൾ: ഹാശിം (ദുബൈ), അമാനുല്ല, ഇസ്‌ഹാഖ്, അനീസ, ആശിഫ. മരുമകൾ: സഫീറ.
Keywords: Latest-News, Top-Headlines, Died, Obituary, Died, Death, Collapse, Youth, Muslim-league, Kasaragod, Kerala, Naimaramoola, Neighbors died within hours.