സഅദിയ്യ മുദരിസ് ഓമച്ചുപ്പുഴ എന്‍.സി അബ്ദുര്‍ റഹ് മാന്‍ സഅദി നിര്യാതനായി
Sep 9, 2015, 14:30 IST
കാസര്‍കോട്: (www.kasargodvartha.com 09/09/2015) ജാമിഅ സഅദിയ്യ അറബിയ്യ ശരീഅത്ത് കോളജ് മുദരിസ് എന്‍.സി അബ്ദുര്‍ റഹ് മാന്‍ സഅദി നദ്‌വി ഓമച്ചപ്പുഴ നിര്യാതനായി. സഅദിയ്യ ശരീഅത്ത് കോളജില്‍ 10 വര്‍ഷം പഠിച്ചു. തുടര്‍പഠനത്തിനായി ലക്‌നൗ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമായില്‍ തുടര്‍പഠനം. ദീര്‍ഘ കാലം സഅദിയ്യയില്‍ സേവനമനുഷ്ഠിച്ചു. ഇടക്കാലത്ത് പ്രവാസിയായിരുന്നെങ്കിലും തിരിച്ച് വന്ന് സഅദിയ്യയില്‍ തന്നെ തുടരുകയായിരുന്നു.
നിര്യാണത്തില്‍ ജാമിഅ സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജന. സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, ശരീഅത്ത് കോളജ് പ്രിന്‍സിപ്പാല്‍ എ.കെ അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, വര്‍ക്കിംഗ് സെക്രട്ടറി എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനം ചെയ്തു.

Keywords : Kasaragod, Kerala, Jamia-Sa-adiya-Arabiya, Obituary, Omachappuzha NC Abdul Rahman.