കാസർകോട് സ്വദേശി അബൂദബിയിൽ മരിച്ചു
Oct 30, 2020, 11:07 IST
അബൂദബി: (www.kasargodvartha.com 30.10.2020) കാസർകോട് സ്വദേശി അബൂദബിയിൽ മരിച്ചു. പട്ള ബൂഡിലെ അബ്ബാസ് കപ്പല്‍ (55) ആണ് മരിച്ചത്. പരേതനായ കപ്പല്‍ അബ്ദുല്ല - ആസിയ ദമ്പതികളുടെ മകനാണ്. അബൂദാബിയില്‍ ബര്‍ഗര്‍ ഹട്ട് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. നാട്ടിലായിരുന്ന അബ്ബാസ് ഒന്നര മാസം മുമ്പാണ് അബൂദാബിയിലേക്ക് തിരിച്ച് പോയത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.
ഭാര്യ: ഹാജറ. മക്കള്‍: അജ്മല്‍ (അബൂദബി), അഫ്റ, അംറ, ഹിഫ, സറ (നാല് പേരും വിദ്യാര്‍ത്ഥിനികള്‍). സഹോദരങ്ങൾ: മുഹമ്മദ്, അബൂബക്കര്‍, മൂസ, ഉസ്മാന്‍, മറിയം ബീവി, റസിയ.
നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഖബറടക്കം പട്ള വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. നാട്ടുകാരുടെ പ്രിയങ്കനും വളരെ സൗമ്യശീലനും ധര്‍മ്മിഷ്ഠനുമായിരുന്ന അബ്ബാസിന്‍റെ ആകസ്മിക വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി.
Keywords: Kerala, News, Kasaragod, Death, Abudhabi, Patla, Abbas Kappal, Business-man, Obituary, Native of Kasargod died in Abu Dhabi.
< !- START disable copy paste -->