Died | കാസര്‍കോട് സ്വദേശി ആലുവയില്‍ കുഴഞ്ഞുവീണ് മരിച്ചു
Dec 6, 2022, 21:46 IST
തളങ്കര: (www.kasargodvartha.com) കാസര്‍കോട് സ്വദേശി ആലുവയില്‍ കുഴഞ്ഞുവീണ് മരിച്ചു. തളങ്കര തെരുവത്തെ ഹസന്‍ അമീര്‍ (56) ആണ് മരിച്ചത്. ആലുവയിലെ ഫ്ലാറ്റില്‍ വെച്ച് തിങ്കളാഴ്ച അര്‍ധ രാത്രിയോടെയാണ് കുഴഞ്ഞുവീണത്. ഹൃദായാഘാതമെന്നാണ് നിഗമനം.
ബെംഗ്‌ളൂറില്‍ ഹോടെല്‍ നടത്തിവരികയായിരുന്ന ഇദ്ദേഹം വ്യാപാര ആവശ്യങ്ങള്‍ക്കായി ആലുവയില്‍ എത്തിയപ്പോഴായിരുന്നു ദാരുണ സംഭവം നടന്നത്. ദീര്‍ഘകാലമായി മലപ്പുറത്തായിരുന്നു താമസം.
പരേതനായ സിഎം മുഹമ്മദലി - ഹലീമ ബീവി ദമ്പതികളുടെ മകനാണ്.
ഭാര്യ: സുനിത. മക്കള്‍: ലുത്ഫിയ, ലിസാന്‍, ലൈന.
സഹോദരങ്ങള്‍: അനു ചെമനാട്, മൈമൂന, ബീന, മറിയം സബിത
ഖബറടക്കം തെരുവത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Ernakulam, Obituary, Died, Thalangara, Native of Kasaragod died in Aluva.
< !- START disable copy paste -->