സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യ സ്വാതന്ത്ര്യ ദിനത്തില്‍ മരിച്ചു
Aug 16, 2017, 16:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.08.2017) സ്വാതന്ത്ര്യ സമര രണാങ്കണത്തില്‍ മിന്നുന്ന പോരാട്ടം നടത്തിയ സമര സേനാനി തോയമ്മല്‍ ടി കുഞ്ഞിക്കണ്ണന്റെ വിധവ ടി നാരായണി (92) ഭാരതത്തിന്റെ 70-ാം സ്വാതന്ത്ര്യ ദിനമായ ചൊവ്വാഴ്ച മരണപ്പെട്ടു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് വരെ കാര്‍ഷിക രംഗത്ത് സജീവമായിരുന്നു നാരായണി. മൃതദേഹം ബുധനാഴ്ച രാവിലെ തോയമ്മല്‍ സമുദായ ശ്മശാനത്തില്‍ സംസിക്കരിച്ചു.
നഗരത്തിലെ വ്യാപാരികളായ വിശ്വനാഥന്‍, രത്‌നാകരന്‍, സതീശന്‍ (ഗള്‍ഫ്), അശോകന്‍ (ദീപാ ഗോള്‍ഡ് ചെറുവത്തൂര്‍), സ്വര്‍ണലത, പവനാക്ഷി എന്നിവര്‍ മക്കളാണ്. ജനതാദള്‍ (യു) ദേശീയ സമിതിയംഗം എം കുഞ്ഞമ്പാടി, രാഘവന്‍ (മട്ടന്നൂര്‍), സുനന്ദ (പറശിനിക്കടവ്), അനിത (അലവില്‍ കണ്ണൂര്‍), സുജാത (കുശാല്‍ നഗര്‍), മാലിനി (മാണിയാട്ട്) എന്നിവര്‍ മരുമക്കളാണ്. പരേതരായ റിട്ട. പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി കുഞ്ഞമ്പു, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ടി കൃഷ്ണന്‍, ടി സുന്ദരി എന്നിവര്‍ സഹോദരങ്ങളാണ്.
നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, കൗണ്‍സിലര്‍മാരായ എം ബല്‍രാജ്, സി കെ വത്സലന്‍, മലബാര്‍ വാര്‍ത്ത മാനേജിംഗ് എഡിറ്റര്‍ ബഷീര്‍ ആറങ്ങാടി, അഡ്വ. പി നാരായണന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഡി വി ബാലകൃഷ്ണന്‍, മണ്ഡലം പ്രസിഡന്റ് എം കുഞ്ഞികൃഷ്ണന്‍, ബി ജെ പി നേതാവ് കൊവ്വല്‍ ദാമോദരന്‍ തുടങ്ങി നിരവധി പേര്‍ വസതിയിലെത്തി അനുശോചനം അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Obituary, Independence Day, Freedom Fighter, T Narayani, T Kunhikkannan.